Onam 2021: ഓണപ്പുടവയിൽ സുന്ദരിയായി പ്രിയ വാര്യർ, ചിത്രങ്ങൾ കാണാം..

പ്രിയ വാര്യർ എന്ന പേര് മലയാളികൾ കേട്ട് തുടങ്ങിയത് 3 വർഷം മുമ്പ് ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവേ പാട്ടിന്റെ വീഡിയോ യൂട്യൂബിൽ വന്ന സമയത്താണ്. 

1 /7

കണ്ണിറുക്കി കാണിച്ചുകൊണ്ട് പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധനേടിയ പ്രിയ വാര്യർ ഒറ്റ രാത്രി കൊണ്ട് ഇന്ത്യയിൽ മുഴുവനും അറിയപ്പെടുന്ന താരമായി മാറുകയും ചെയ്തു.

2 /7

സമൂഹ മാധ്യമങ്ങളിൽ എങ്ങും പ്രിയ വാര്യരുടെ പോസ്റ്റുകൾ കൊണ്ട് നിറഞ്ഞു. ട്രോളുകളായും വീഡിയോ കട്ട് ചെയ്തും ഒക്കെ ആ പാട്ടിലെ ആ സീനുകൾ പ്രചരിച്ചു. 

3 /7

പ്രിയ വാര്യരെ സോഷ്യൽ മീഡിയയിൽ ആളുകൾ തിരഞ്ഞു. ഒറ്റ ദിവസംകൊണ്ട് പ്രിയ വാര്യർക്ക് 6 ലക്ഷത്തിൽ അധികം ഫോളോവേഴ്സ് കൂടുകയും ചെയ്തു എന്നതാണ് സത്യം. പിന്നീട് പ്രിയ വാര്യരുടെ നാളുകളായിരുന്നു

4 /7

സിനിമ ഇറങ്ങിയപ്പോൾ പരാജയപ്പെട്ടെങ്കിലും പാട്ട് ഗംഭീരഹിറ്റായി മാറി കഴിഞ്ഞിരുന്നു. പ്രിയ വാര്യർക്ക് ബോളിവുഡിൽ നിന്ന് വരെ അവസരങ്ങൾ വന്നു. കന്നഡയിലും തെലുങ്കിലും ഹിന്ദിയിലും പ്രിയവാര്യർ അഭിനയിച്ചു.

5 /7

പ്രിയ അതിന് ശേഷം ഇടുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടേയിരുന്നു. ഇപ്പോഴിതാ ഓണപ്പുടവ ധരിച്ചുള്ള ഫോട്ടോസാണ് വൈറലായിരിക്കുന്നത്.

6 /7

ഓണപ്പുടവ ഉടുത്ത് പൂക്കളമിട്ട് കൊണ്ടുള്ള പ്രിയവാര്യരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

7 /7

നയകാ ഫാഷൻസിന്റെ കസവ് സാരിയുടുത്ത് പൂക്കളമിടുന്ന പ്രിയവാര്യരുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. കസവ് സാരിയിൽ കാണാൻ അതിസുന്ദരിയായിട്ടുണ്ടെന്ന് ഒരുപാട് ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.

You May Like

Sponsored by Taboola