മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് നദിയ മൊയ്തു. വിവിധ ഭാഷകളിലായി നിരവധി ആരാധകരും താരത്തിനുണ്ട്. സറീന മൊയ്തു എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. സിനിമയ്ക്ക് വേണ്ടിയാണ് നദിയ എന്ന പേര് സ്വീകരിച്ചത്.
1984ൽ ഇറങ്ങിയ നോക്കെത്താ ദൂരത്തു കണ്ണും നട്ട് എന്ന ചിത്രത്തിലൂടെയാണ് നദിയ മൊയ്‌തും അഭിനയരംഗത്തേക്ക് എത്തുന്നത്. മോഹൻലാലും പത്മിനിയുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ അഭിനയം നദിയ മൊയ്തുവിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു.
1985 ൽ ഈ ചിത്രം പൂവേ പൂചൂടവാ എന്ന പേരിൽ തമിഴിൽ റീമേക്ക് ചെയ്തിരുന്നു. അതിലും നദിയ തന്നെയായിരുന്നു നായിക. അതോടെ തമിഴിലും താരം അരങ്ങേറ്റം കുറിച്ചു.
ഭർത്താവ് ഷിരീഷ് ഗോഡ്ബോലെ. രണ്ട് പെൺമക്കളുണ്ട്. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് ഒരു ബ്രേക്ക് എടുത്ത താരം എം. കുമരൻ s/o മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തി. ജയം രവിയുടെ അമ്മയുടെ വേഷം ആയിരുന്നു നദിയ മൊയ്തു ചെയ്തത്.
ജയ ടിവിയിൽ ജാക്ക്പോട്ട് എന്ന പ്രശസ്തമായ ടെലിവിഷൻ ഷോ നാദിയ അവതരിപ്പിച്ചിരുന്നു.
പ്രഭാസ് നായകനായ തെലുങ്ക് ചിത്രം മിർച്ചിയിലും താരം അഭിനയിച്ചു