ഗാർഡിയൻ എന്ന സിനിമയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. വിക്രം നായകനാകുന്ന തമിഴ് ചിത്രം കോബ്രയാണ് നടിയുടെ പുതിയ പ്രോജക്ട്.
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് Miya George. മിയയുടെ വിവാഹ നിശ്ചയത്തിന്റെയും വിവാഹത്തിന്റെയും എല്ലാം ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. മകൻ ലൂക്കയുടെ ചിത്രങ്ങളും മിയ ആരാധകർക്കായി പങ്ക് വച്ചിരുന്നു. ഓണം മകനും ഭർത്താവിനുമൊപ്പം ആഘോഷിക്കുന്ന ചിത്രം മിയ പോസ്റ്റ് ചെയ്തതും ആരാധകർ ഏറ്റെടുത്തിരുന്നു. ലൂക്കയുടെ മാമോദീസ (Baptism) ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആകുന്നത്. മകനും ഭർത്താവ് അശ്വിനുമൊപ്പമുള്ള മനോഹര ചിത്രങ്ങൾ മിയ തന്നെയാണ് പങ്കുവച്ചത്. 2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. ജൂലൈയിലാണ് കുഞ്ഞ് ജനിക്കുന്നത്.
കടപ്പാട്: മിയ ജോർജ് ഇൻസ്റ്റാഗ്രാം
കടപ്പാട്: മിയ ജോർജ് ഇൻസ്റ്റാഗ്രാം
കടപ്പാട്: മിയ ജോർജ് ഇൻസ്റ്റാഗ്രാം
കടപ്പാട്: മിയ ജോർജ് ഇൻസ്റ്റാഗ്രാം
കടപ്പാട്: മിയ ജോർജ് ഇൻസ്റ്റാഗ്രാം