PM Modi's breakfast with Indian Paralympic stars: പാരാലിമ്പിക്‌സ് താരങ്ങള്‍ക്കൊപ്പം PM Modi, ചിത്രങ്ങള്‍ കാണാം

ചരിത്ര വിജയം നേടിയാണ്‌  ഇന്ത്യയുടെ പാരാലിമ്പിക്‌സ്  താരങ്ങള്‍  ടോക്കിയോ യില്‍നിന്നും മടങ്ങിയത്.  ശാരീരിക കുറവുകളെ ആത്മവിശ്വാസം കൊണ്ട് വിജയിച്ച താരങ്ങളാണ് ഇവര്‍.   19 മെഡലുകള്‍  നേടിയാണ്‌ ഇവര്‍ മടങ്ങിയെത്തിയത്‌.  5 സ്വര്‍ണം,  8 വെള്ളി,  6 വെങ്കലമടങ്ങുന്നതാണ് ഇവര്‍ വാരിക്കൂട്ടിയ മെഡല്‍ ശേഖരം.

1 /5

പാരാലിമ്പിക്‌സ് ത താരങ്ങള്‍ക്കായി പ്രത്യേക പ്രഭാതഭക്ഷണ  വിരുന്നൊരുക്കി   പ്രധാനമന്ത്രി  നരേന്ദ്രമോദി.  

2 /5

ടോക്കിയോ പാരാലിമ്പിക്‌സില്‍  ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയ  വ്യക്തിയാണ്  Noida DM സുഹാസ് LY. പാരാലിമ്പിക്‌സില്‍  ആദ്യമായി  മെഡല്‍ നേടുന്ന ബ്യൂറോക്രാറ്റ് ആണ് സുഹാസ്‌.   രണ്ട് സ്വര്‍ണമടക്കം നാല് മെഡലുകളാണ് പാരാ ബാഡ്മിന്റണിൽ   താരം വാരിക്കൂട്ടിയത്.  

3 /5

എല്ലാ മെഡൽ ജേതാക്കളും ഒപ്പിട്ട ഒരു വെള്ള ഷോള്‍   പ്രധാനമന്ത്രിയ്ക്ക് സമ്മാനമായി താരങ്ങള്‍ നല്‍കി.  പരിപാടിയ്ക്കിടെ അദ്ദേഹം അത് കഴുത്തില്‍ അണിഞ്ഞിരുന്നു. 

4 /5

2016 ലെ റിയോ ഗെയിംസിൽ സ്വർണം നേടിയ തിളങ്ങിയ ജാവലിൻ ത്രോ താരം ദേവേന്ദ്ര ജജാരിയ, ഹൈജമ്പ് താരം മറിയപ്പൻ തങ്കവേലു എന്നിവരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചു.   ഇത്തവണ  ടോക്കിയോ പാരാലിമ്പിക്‌സില്‍   ഇരുവരും   വെള്ളി മെഡലുകള്‍ നേടിയിരുന്നു. 

5 /5

ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യന്‍ താരങ്ങള്‍ നടത്തിയ പ്രകടനത്തെ പ്രധാനമന്ത്രി ഏറെ പ്രശംസിച്ചു.  ഇന്ത്യയുടെ ഏറ്റവും  മികച്ച  പാരാലിമ്പിക്‌സ് ടീമാണ് ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു.  മെഡല്‍ പട്ടികയില്‍  24-ആം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം.

You May Like

Sponsored by Taboola