വിവാഹ വാർഷികത്തിൽ ഭർത്താവും സംവിധായകനും നടനുമായ സുന്ദറിന് ആശംസകൾ നേർന്ന് ഖുശ്ബു പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.
''അങ്ങനെ യാത്ര തുടരുന്നു! 4 ചിത്രങ്ങളിലൂടെ ഞങ്ങളുടെ ജീവിതം. അന്നുമുതൽ ഇന്നുവരെ ഒന്നും മാറിയിട്ടില്ല. എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നതിന് നന്ദി. സ്നേഹിച്ചതിന്, വഴക്കിടുക, ശകാരിക്കുക, ശാസിക്കുക, എല്ലാത്തിനുമുപരിയായി എന്നെ മനസ്സിലാക്കുക, ഞാൻ എങ്ങനെയാണോ അതിനെ സ്നേഹിക്കുക. ഞാൻ എന്താണോ അതിനെ നിങ്ങൾ അംഗീകരിക്കുന്നു. നിങ്ങളെ വിവാഹം കഴിച്ചത് ഒരു അനുഗ്രഹമാണ്. പ്രിയപ്പെട്ട ഭർത്താവിന് 23ാമത് വിവാഹ വാർഷിക ആശംസകൾ'' എന്നാണ് ഖുശ്ബു ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.