മുംബൈ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത് നടി ദർശന രാജേന്ദ്രൻ. ചലച്ചിത്രമേളയിൽ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചു.
ദർശനയും റോഷൻ മാത്യുവും ഒന്നിച്ച പാരഡൈസ് എന്ന ചിത്രം മേളയിൽ പ്രദർശിപ്പിച്ചു.
ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിതാനഗെയാണ് ചിത്രം സംവിധാനം ചെയ്തത്.
ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി, സിംഹള എന്നീ ഭാഷകളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
രാജീവ് രവി ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
ചിത്രത്തിൽ പ്രശസ്ത ശ്രീലങ്കൻ അഭിനേതാക്കളായ മഹേന്ദ്ര പെരേര, ശ്യാം ഫെർണാൻഡോ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
അടുത്തിടെ പുരുഷ പ്രേതം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദർശന രാജേന്ദ്രൻ മികച്ച പ്രതി നായികയ്ക്കുള്ള പുരസ്‌കാരം നേടിയിരുന്നു. പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമായ ഒറ്റിറ്റി പ്ലേ മുംബൈയിൽ സംഘടിപ്പിച്ച പുരസ്‌കാര നിശയിലാണ് ദർശനക്ക് പുരസ്‌കാരം സമ്മാനിച്ചത്.
ഹാസ്യസിനിമകളിലൂടെ ജനപ്രിയനായ പ്രശാന്ത് അലക്‌സാണ്ടറും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.