Bhavana: ഭാവനയുടെ പുത്തൻ ഫോട്ടോസ് വൈറലാകുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഭാവന. വിവാഹത്തിന് ശേഷം മലയാള സിനിമയിൽ ഭാവന സജീവമല്ലെങ്കിലും കന്നഡ ചിത്രങ്ങളിൽ ഭാവന അഭിനയിക്കുന്നുണ്ട്. അതുപോലെ മലയാള സിനിമയിലെ തന്റെ സുഹൃത്തുക്കളോടൊപ്പം സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഈ നടി. 

1 /8

സോഷ്യൽ മീഡിയയിൽ ഭാവന പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ തോതിലാണ് ആരാധകരുള്ളത്. അതോടൊപ്പം സുഹൃത്തുക്കളോടൊപ്പമുള്ള ആഘോഷത്തിന്റെയും നൃത്തത്തിന്റെയുമൊക്കെ വീഡിയോകൾ ഭാവന പങ്കു വെക്കുകയും വലിയ രീതിയിൽ വൈറലായി മാറുകയും ചെയ്യാറുണ്ട്. 

2 /8

ഇപ്പോഴിതാ ഭാവനയുടെ പുതിയ കുറച്ചു ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്.

3 /8

കറുപ്പിൽ സ്വർണ നിറത്തിലുള്ള സീക്വൻസുകളിലുള്ള സാരി അണിഞ്ഞുള്ള ഭാവനയുടെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്. ഈ സാരിയിലുള്ള മനോഹരമായ ചിത്രങ്ങളോടൊപ്പം ഒരു വീഡിയോയും ഭാവന പങ്കു വെച്ചിട്ടുണ്ട്.   

4 /8

ഭർത്താവിനൊപ്പം ബാംഗ്ലൂരിൽ താമസിക്കുന്ന ഭാവന ചില ടെലിവിഷൻ പരിപാടികളുടെ ഷൂട്ടിന് വേണ്ടിയാണു ഇടയ്ക്കു കേരളത്തിൽ എത്താറുള്ളത്. നവീൻ എന്നാണ് ഭാവനയുടെ ഭർത്താവിന്റെ പേര്. 

5 /8

കന്നഡ സിനിമയിലെ ഒരു നിർമ്മാതാവ് കൂടിയായ നവീനും ഭാവനയും അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമാണു വിവാഹം കഴിച്ചത്.

6 /8

വിവാഹത്തിന് ശേഷം കുറച്ചു നാൾ അഭിനയ രംഗത്ത് നിന്ന് വിട്ടു നിന്നു എങ്കിലും ഒരുപിടി വലിയ ചിത്രങ്ങളിലൂടെയാണ് ഭാവന തിരിച്ചെത്തിയത്.   

7 /8

96 എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കിൽ നായികയായ ഭാവന, പിന്നീട് ഇൻസ്‌പെക്ടർ വിക്രം, ശ്രീകൃഷ്ണ@ജിമെയിൽ.കോം, ബജ്‌രംഗി 2 , ഗോവിന്ദ ഗോവിന്ദ എന്നീ കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു. 

8 /8

കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരവും അതുപോലെ ഫിലിം ഫെയർ പുരസ്‍കാരവും നേടിയെടുത്തിട്ടുള്ള നടിയാണ് ഭാവന. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ നായികയായും ഭാവന അഭിനയിച്ചിട്ടുണ്ട്.

You May Like

Sponsored by Taboola