Actress Annu Antony: 'കളരി' പയറ്റി അന്നു ആന്റണി - ചിത്രങ്ങൾ കാണാം...

ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അന്നു ആന്റണി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. ചിത്രങ്ങൾ കാണാം...

1 /9

കളരിപയറ്റ് അഭ്യസിക്കുന്നതിന്റെ ചിത്രങ്ങളാണ് അന്നു ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

2 /9

'ഇടതേത് വലതേത് എന്ന കൺഫ്യൂഷനുള്ള ഒരാളിൽ നിന്ന് കളരി ചെയ്യാൻ സാധിക്കുന്ന ഒരു വ്യക്തി'യായിരിക്കുകയാണ് താൻ എന്ന ക്യാപ്ഷനോടെയാണ് അന്നു ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

3 /9

തന്നെ ഇതിന് പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്തവർക്ക് നന്ദിയും കുറിച്ചിട്ടുണ്ട് താരം.

4 /9

നിരവധി പേരാണ് അന്നു ആന്റണിയുടെ ചിത്രങ്ങൾക്ക് താഴെ കമന്റ് രേഖപ്പെടുത്തിയിട്ടുള്ളത്.

5 /9

റോഷൻ മാത്യൂ, കരിക്കിലെ താരം കിരൺ വിയ്യത്ത്, അഭയ ഹിരണ്മയി തുടങ്ങിയവരും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

6 /9

ആനന്ദം എന്ന ചിത്രത്തിൽ റോഷൻ മാത്യു ആയിരുന്നു അന്നുവിന്റെ നായകനായി എത്തിയത്.

7 /9

2016ൽ ആണ് ആനന്ദം റിലീസ് ചെയ്തത്.

8 /9

ഹൃദയം, പൂക്കാലം, മെയ്ഡ് ഇൻ കാരവാൻ തുടങ്ങിയ ചിത്രങ്ങളിലും അന്നു ആന്റണി പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.

9 /9

വെബ് സീരീസായ കരിക്കിലും അന്നു വേഷമിട്ടിട്ടുണ്ട്.

You May Like

Sponsored by Taboola