തെന്നിന്ത്യൻ നായിക അമല പോൾ വീണ്ടും വിവാഹിതയായി. ജഗത് ദേശായി ആണ് വരൻ.
സൂറത്ത് സ്വദേശിയാണ് ജഗത്. ഹോട്ടൽ-ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി ചെയ്യുന്നു.
വിവാഹ ചിത്രങ്ങൾ ജഗത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ജീവിതകാലം മുഴുവൻ ഒരുമിച്ച് കൈകോർത്ത് നടക്കും എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
കൊച്ചി ഗ്രാൻഡ് ഹയത്ത് ബോൾഗാട്ടിയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്.
ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ലാവണ്ടർ നിറത്തിലുള്ള ലഹങ്കയും അതിനോട് ചേരുന്ന ആക്സസറീസുമാണ് അമല അണിഞ്ഞിരുന്നത്. ലാവണ്ടറും ക്രീമും ചേർന്ന ഷേർവാണിയായിരുന്നു ജഗത്തിന്റെ വേഷം.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് അമലയുടെ പിറന്നാൾ ദിനത്തിലാണ് ജഗത് ദേശായി താരത്തെ പ്രപ്പോസ് ചെയ്തതും അമല യെസ് പറഞ്ഞതും.