കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായ താരങ്ങള്‍

സിനിമാ മേഖലയില്‍ പല കാലത്തും താരങ്ങള്‍ പല തരം വെളിപ്പെടുത്തലുകള്‍ നടത്താറുണ്ട്. ലൈംഗികാതിക്രമം നേരിടേണ്ടി വന്ന അവസ്ഥയെ കുറിച്ച് നടിമാരും നടന്‍മാരുമെല്ലാം വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. 

 

കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായവര്‍ ഇന്ന് സൂപ്പര്‍ താര പദവികളില്‍ പോലുമുണ്ട്. അത്തരം വെളിപ്പെടുത്തലുകള്‍ നടത്തിയ ചില താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. 

1 /7

അനുരാഗ് കശ്യപ് : പ്രശസ്ത സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമാണ് അനുരാഗ് സിംഗ് കശ്യപ്. തന്നെ ഒരാള്‍ 11 വര്‍ഷത്തോളം ലൈം?ഗികമായി ഉപദ്രവിച്ചെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.   

2 /7

കങ്കണ റണാവത്ത് : മുതിര്‍ന്ന വ്യക്തിയില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയ താരമാണ് കങ്കണ റണാവത്ത്. തന്നേക്കാള്‍ മുതിര്‍ന്ന ഒരു വ്യക്തി മോശമായി ശരീരത്തില്‍ സ്പര്‍ശിച്ചെന്നായിരുന്നു കങ്കണയുടെ വെളിപ്പെടുത്തല്‍.   

3 /7

തപ്‌സി പന്നു : ബോളിവുഡിലെ തിരക്കേറിയ നടിമാരിലൊരാളാണ് തപ്‌സി പന്നു. കോളേജില്‍ പഠിക്കുമ്പോള്‍ തനിയ്ക്ക് ബസില്‍ വെച്ച് നിരന്തരം ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തപ്‌സി പന്നു പറഞ്ഞിട്ടുണ്ട്.   

4 /7

ദീപിക പദുക്കോണ്‍ : ബോളിവുഡിലെ താരറാണിയാണ് ദീപിക പദുക്കോണ്‍. തെരുവില്‍ വെച്ച് മോശമായി സ്പര്‍ശിക്കപ്പെട്ടിട്ടുണ്ടെന്ന് താരം മുമ്പ് വെളിപ്പെടുത്തിയിരുന്നു.   

5 /7

അക്ഷയ് കുമാര്‍ : ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍മാരില്‍ ഒരാളാണ് അക്ഷയ് കുമാര്‍. തനിയ്ക്ക് 6 വയസുള്ളപ്പോള്‍ ലിഫ്റ്റ് മാനില്‍ നിന്ന് ദുരനുഭവം ഉണ്ടായതായി അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.   

6 /7

സോനം കപൂര്‍ : ബോളിവുഡിലെ താരസുന്ദരിമാരില്‍ ഒരാളാണ് സോനം കപൂര്‍. 13 വയസുള്ളപ്പോള്‍ നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് സോനം മുമ്പ് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.   

7 /7

ഫാത്തിമ സന ഷെയ്ഖ് : ഒന്നുമറിയാത്ത പ്രായത്തില്‍ ലൈംഗികാതിക്രമം നേരിട്ടതായി വെളിപ്പെടുത്തിയ നടിയാണ് ഫാത്തിമ സന ഷെയ്ഖ്. വെറും 3 വയസുള്ളപ്പോഴാണ് നടിയ്ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്.   

You May Like

Sponsored by Taboola