Sneha Sreekumar: ആദ്യത്തെ കൺമണിയെ വരവേറ്റ് സ്നേഹയും ശ്രീകുമാറും; ആശംസകളുമായി താരങ്ങൾ

മലയാളിക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ശ്രീകുമാറും സ്നേഹയും. കടിഞ്ഞൂൽ കൺമണിയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു ഇതുവരും. ഇപ്പോഴിതാ സ്നേഹയ്ക്കും ശ്രീകുമാറിനും ആൺകുഞ്ഞ് ജനിച്ചിരിക്കുകയാണ്. നിരവധി താരങ്ങൾ ഇരുവർക്കും ആശംസകൾ നേർന്നു. 2019 ഡിസംബർ 11ന് ആയിരുന്നു ഇരുവരുടെയും വിവാഹം.

 

1 /5

ഇന്നലെ വൈകിട്ടാണ് സ്നേഹയ്ക്കും ശ്രീകുമാറിനും ആൺകുഞ്ഞ് ജനിച്ചത്.  

2 /5

എന്നാൽ കുഞ്ഞിന്റെ ചിത്രങ്ങൾ ഇരുവരും ഇതുവരെ പങ്കുവെച്ചിട്ടില്ല.  

3 /5

​ഗർഭകാലത്തെ വിശേഷങ്ങളും മറ്റേണിറ്റി ഫോട്ടോഷൂട്ടും ഒക്കെ സ്നേഹ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.   

4 /5

കഴിഞ്ഞ ദിവസം നിറവയറുമായി ഒരു മ്യൂസിക്കൽ വീഡിയോ സ്നേഹ പങ്കുവെച്ചിരുന്നു. പൊന്നൂഞ്ഞാലി എന്ന ​ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ് ശ്രീകുമാറും സ്നേഹയും നടത്തിയത്.  

5 /5

മറിമായം എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് സ്നേഹയും ശ്രീകുമാറും മലയാളി പ്രേക്ഷകർക്ക് സുപരിചിതരായത്. മണ്ഡോദരിയും ലോലിതനുമായി ഇരുവരും തകർത്തഭിനയിച്ചിരുന്നു.   

You May Like

Sponsored by Taboola