അഞ്ച് കാർത്തി ഹിറ്റുകളുടെ തുടർച്ചയായി ഡ്രീം വാരിയർ പിക്ചർസ് നിർമ്മിക്കുന്ന, കമ്പനിയുടെ ആറാമത്തെ കാർത്തി ചിത്രമാണ് ' ജപ്പാൻ '
കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ജപ്പാന് ഇന്ന് ചെന്നൈയിൽ തുടക്കം കുറിച്ചു. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയിൽ കാർത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്. ' ശകുനി ', ' കാഷ്മോര ', ' ധീരൻ അധികാരം ഒന്ന് ', ' കൈതി ', ' സുൽത്താൻ ' എന്നീ അഞ്ച് കാർത്തി ഹിറ്റുകളുടെ തുടർച്ചയായി ഡ്രീം വാരിയർ പിക്ചർസ് നിർമ്മിക്കുന്ന, കമ്പനിയുടെ ആറാമത്തെ കാർത്തി ചിത്രമാണ് ' ജപ്പാൻ '. കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ' ജപ്പാൻ ' ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്.
ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. സംവിധായകൻ രാജു മുരുകൻ - കാർത്തി - ഡ്രീം വാരിയർ പിക്ചേഴ്സ് കൂട്ടു കെട്ടിൽ നിന്നും വരുന്ന സിനിമയാണ് ' ജപ്പാൻ ' എന്നതു കൊണ്ടു തന്നെ ആരാധകരിലും സിനിമാ വൃത്തങ്ങളിലും ചിത്രം ഏറെ പ്രതീക്ഷ നൽകുന്നു. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. നവംബർ 12 മുതൽ തൂത്തുക്കുടിയിലും, കേരളം എന്നിവിടങ്ങളിലുമാ യി ചിത്രീകരണം ആരംഭിക്കും. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഉടൻ തന്നെ പുറത്തു വിടുമെന്നും അണിയക്കാർ അറിയിച്ചു.