താരകുടുംബത്തിൽ നിന്നും സിനിമയിലെത്തിയ താരമാണ് അനു മോഹൻ. ചട്ടമ്പിനാട് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ചെറുപ്പകാലം അഭിനയിച്ച് കൊണ്ടായിരുന്നു അനുവിന്റെ തുടക്കം. പിന്നീട് സിനിമകൾ ചെയ്തെങ്കിലും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പോലീസ് ഓഫീസർ സുജിത്ത് എന്ന കഥാപാത്രമാണ് താരത്തിന്റെ കരിയറിൽ ഒരു ബ്രേക്ക് നൽകിയത്.
ഇപ്പോഴിതാ ഫാദേഴ്സ് ഡേയിൽ താരം പങ്കുവച്ച ഒരു ചിത്രവും കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്.
അച്ഛൻ മോഹന്റെയും തന്റെയും ചിത്രം ഒരുമിച്ച് വച്ച് അച്ഛനും ഞാനും ഒരേ പ്രായത്തിൽ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.
ഈ ചിത്രത്തിൽ അച്ഛൻ എന്നെക്കാൾ ചെറുപ്പമായി തോന്നുന്നു. ഞാൻ ഇപ്പോഴും അച്ഛന്റെ കുർത്ത ഉപയോഗിക്കുന്നു, എന്നും അനു ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.
അടുത്തിടെ ഇറങ്ങിയ ലളിതം സുന്ദരം, 12ത് മാൻ, വാശി, 21 ഗ്രാംസ് തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം മികച്ച കഥാപാത്രങ്ങളാണ് അനു മോഹന് ലഭിച്ചത്.