രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും ഉപയോഗത്തിലിരിയ്ക്കുന്നതുമായ തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ് (Aadhaar Card). സാമ്പത്തിക ഇടപാടുകളിലടക്കം ഈ രേഖ ആവശ്യമുള്ളതിനാല്‍ ആധാര്‍ വഴിയുള്ള തട്ടിപ്പും സാധാരണമായി. ആധാർ കാർഡ് ഉടമകൾ ഇത്തരം തട്ടിപ്പുകളില്പ്പെടാതിരിയ്ക്കാന് കേന്ദ്ര സര്‍ക്കാര്‍ ചില സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിയ്ക്കുകയാണ്.
തട്ടിപ്പുകാര്‍ നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനും നിങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.
ഒരിക്കലും ആധാർ OTP പങ്കിടരുത് (Never share your Aadhaar OTT withanybody) നിങ്ങളുടെ ആധാർ OTP ഒരിക്കലും മറ്റാരുമായും പങ്കുവയ്ക്കരുത്. ഫോണിലൂടെയോ SMS വഴിയോ ഇമെയിൽ വഴിയോ ഒരിക്കലും ആധാർ OTP ആവശ്യപ്പെടില്ലെന്ന് UIDAI ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ മൊബൈൽ നമ്പർ എപ്പോഴും ആധാറുമായി ലിങ്ക് ചെയ്തിരിക്കണം (Link your mobile number asnd AAdhaar) നിങ്ങളുടെ ആധാർ കാർഡിന്റെ സുരക്ഷയ്ക്കായി നിങ്ങളുടെ മൊബൈൽ ആധാറുമായി ലിങ്ക് ചെയ്യേണ്ടത് ആവശ്യമാണ്. നിങ്ങൾ ഒരു പുതിയ ഫോൺ നമ്പർ എടുത്തുവെങ്കില്‍ അത് നിങ്ങളുടെ ആധാർ കാർഡുമായി ഉടൻ ലിങ്ക് ചെയ്യണം.
ആധാർ വേരിഫൈ ചെയ്യുക ആധാർ കാർഡുകൾ ഓൺലൈനായും ഓഫ്ലൈനായും വേരിഫൈ ചെയ്യാന്‍ സാധിക്കും. ഉപയോക്താക്കൾക്ക് അവരുടെ ഇ-ആധാർ, ആധാർ ലെറ്റർ അല്ലെങ്കിൽ ആധാർ പിവിസി കാർഡ് എന്നിവയിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് ഓഫ്ലൈനായി പരിശോധിക്കാനാകും. ഓൺലൈൻ സ്ഥിരീകരണത്തിനായി ഉപയോക്താക്കൾക്ക് https://myaadhaar അല്ലെങ്കില്‍ uidai.gov.in. വഴിയും ആധാര്‍ വേരിഫൈ ചെയ്യാം
m-Aadhaar ആപ്പിനായി ഒരു പാസ്വേഡ് സജ്ജീകരിക്കുക ആധാറുമായി ബന്ധപ്പെട്ട വിവരങ്ങളും മറ്റ് നിരവധി ഫീച്ചറുകളും ലഭിക്കുന്നതിന് നിങ്ങളുടെ ഫോണിൽ m-Aadhaar ആപ്പ് ഡൗൺലോഡ് ചെയ്യുക. നിങ്ങൾ ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം, ആർക്കും ഊഹിക്കാൻ കഴിയാത്ത ശക്തമായ നാലക്ക പാസ്വേഡ് സൃഷ്ടിക്കുക.
ആധാർ ഓൺലൈനിൽ ലോക്ക് ചെയ്യുക ആധാർ കാർഡ് ഉടമകൾക്ക് അവരുടെ ബയോമെട്രിക്സ് ലോക്ക് ചെയ്യാൻ UIDAI അനുവദിക്കുന്നു, അതിനാൽ അവരുടെ കാർഡ് ഒരു തരത്തിലും ദുരുപയോഗം ചെയ്യാൻ കഴിയില്ല.
പൊതു കമ്പ്യൂട്ടറിൽ നിന്ന് ആധാർ കാർഡ് ഡൗൺലോഡ് ചെയ്യരുത് ഇന്റര്‍നെറ്റ് കഫേ പോലുള്ള പൊതു സ്ഥലങ്ങളില്‍ ആധാർ കാർഡ് ഡൗൺലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. കംമ്പ്യൂട്ടറിൽ ഡൗൺലോഡ് ചെയ്യപ്പെട്ട മറ്റേതെങ്കിലും പകർപ്പുകൾ ഉണ്ടെങ്കില്‍ ശ്രദ്ധാപൂർവ്വം അത് നീക്കം ചെയ്യുക.
യുഐഡിഎഐ വെബ്സൈറ്റിൽ നിന്ന് ആധാർ കാർഡ് ഡൗൺലോഡ് ചെയ്യുക മറ്റേതെങ്കിലും വെബ്സൈറ്റിൽ നിന്ന് നിങ്ങളുടെ ആധാർ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിൽ എപ്പോഴും ജാഗ്രത പുലർത്തുക. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് എപ്പോഴും ഉപയോഗിക്കുക.