Lucky Nakshatras: മോഹിച്ചത് എന്തും നേടും, തൊട്ടതെല്ലാം പൊന്നാക്കും; ഈ 7 നക്ഷത്രക്കാര്‍ ചില്ലറക്കാരല്ല!

എന്തെങ്കിലുമൊക്കെ ആഗ്രഹങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകും. എന്നാല്‍, ആഗ്രഹങ്ങള്‍ സഫലമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. 

 

7 extremely lucky nakshatras: മോഹിച്ചത് സ്വന്തമാക്കാന്‍ കഠിനാധ്വാനം ചെയ്യുന്നവര്‍ ചുരുക്കമാണ്. ചില നക്ഷത്രക്കാര്‍ അവരുടെ ആഗ്രഹം സഫലമാക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ല. അത്തരത്തിലുള്ള 7 നക്ഷത്രക്കാരെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. 

1 /7

രോഹിണി: നേതൃപാടവവും ആളുകളെ ആകര്‍ഷിക്കാന്‍ കഴിവുമുള്ളവരാണ് രോഹിണി നക്ഷത്രക്കാര്‍. ഇവര്‍ എവിടെ ചെന്നാലും അംഗീകരിക്കപ്പെടും. ഇവര്‍ സ്ഥിരചിത്തരും സൗന്ദര്യമുള്ളവരും ജീവിതത്തിലുടനീളം ധനവാന്‍മാരുമായിരിക്കും. 30നും 40നും ഇടയിലുള്ള കാലഘട്ടം ഇവര്‍ക്ക് നേട്ടങ്ങളുടെ കാലമായിരിക്കും.  

2 /7

ഉത്രം: സമൂഹത്തില്‍ എന്നും ബഹുമാനം നേടുന്നവരാണ് ഉത്രം നക്ഷത്രക്കാര്‍. ഇവര്‍ വിജയം കാണാനായി കഠിനാധ്വാനം ചെയ്യും. എന്നാല്‍ ഇക്കൂട്ടര്‍ പൊതുവേ മുന്‍നിരയിലേയ്ക്ക് വരാന്‍ മടി കാട്ടുന്നവരാണ്. സ്വന്തം താത്പ്പര്യം സംരക്ഷിക്കുകയും സ്വന്തം നിലപാടുകളില്‍ ഉറച്ച് വിശ്വസിക്കുന്നവരുമാണ്. ശുഭാപ്തി വിശ്വാസമാണ് ഇവരുടെ പ്രധാന സവിശേഷത.   

3 /7

പൂരം: ഏത് കാര്യത്തിലും സാമര്‍ത്ഥ്യം കാട്ടുന്നവരാണ് പൂരം നക്ഷത്രക്കാര്‍. ഇവര്‍ സ്വന്തം കഴിവില്‍ വിശ്വസിക്കുകയും മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടാത്തവരുമാണ്. ആഞ്ജാശക്തിയുണ്ടെങ്കിലും ഇവര്‍ മറ്റുള്ളവരുടെ കഷ്ടപ്പാടുകളില്‍ പെട്ടെന്ന് മനസലിയുന്നവരുമാണ്. സഹായ മനസ്ഥിതിയുള്ള ഇക്കൂട്ടര്‍ ആഡംബര ജീവിതം ആഗ്രഹിക്കുന്നവരുമാണ്.   

4 /7

ഉത്രാടം: ആഗ്രഹിച്ചത് സ്വന്തമാക്കാന്‍ എന്ത് കഷ്ടപ്പാടും സഹിക്കാന്‍ തയ്യാറാകുന്നവരാണ് ഉത്രാടം നക്ഷത്രക്കാര്‍. ഇവര്‍ ആഗ്രഹ സഫലീകരണത്തിന് വേണ്ടി ഒരിക്കലും വളഞ്ഞ വഴി സ്വീകരിക്കാന്‍ തയ്യാറാകില്ല. സത്യസന്ധതയും നന്മയുമാണ് ഇവരുടെ മുഖമുദ്ര. ജീവിതപങ്കാളിയോട് അങ്ങേയറ്റം വിശ്വസ്തത പുലര്‍ത്തുന്ന ഇവര്‍ തികഞ്ഞ ഈശ്വര ഭക്തരുമായിരിക്കും.   

5 /7

പൂരൂരുട്ടാതി: ആരോട് എങ്ങനെ പെരുമാറണം എന്ന കാര്യത്തില്‍ ഉത്തമബോധ്യമുള്ളവരാണ് പൂരൂരുട്ടാതി നക്ഷത്രക്കാര്‍. ഇവര്‍ സംസാരത്തിലൂടെ മറ്റുള്ളവരെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്യും. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ഇവര്‍ ശ്രദ്ധയോടെ കേള്‍ക്കുമെങ്കിലും അന്തിമ തീരുമാനം സ്വന്തം ഇഷ്ടമായിരിക്കും. ഭാഗ്യത്തിന്റെ അകമ്പടിയോടെ മുന്നോട്ടു പോകുന്ന ഇക്കൂട്ടര്‍ മോഹിച്ചത് സ്വന്തമാക്കാന്‍ കഠിനാധ്വാനം ചെയ്യുന്നവരാണ്.   

6 /7

ഉത്തൃട്ടാതി: എന്ത് കാര്യമായാലും അത് ശാസ്ത്രീയമായി പഠിച്ച ശേഷം മാത്രം പ്രാവര്‍ത്തികമാക്കുന്നവരാണ് ഉത്തൃട്ടാതി നക്ഷത്രക്കാര്‍. ഏത് മേഖലയെ കുറിച്ചും ഇവര്‍ക്ക് അപാരമായ വിവരമുണ്ടാകും. ഇത് ജീവിതത്തില്‍ ഗുണം ചെയ്യും. നേതൃപാടവം സമൂഹത്തില്‍ വിശ്വാസമാര്‍ജിക്കും. തികഞ്ഞ ഈശ്വര വിശ്വാസികളായ ഇവര്‍ സ്വന്തം ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നവരാണ്.   

7 /7

രേവതി: സ്വന്തം ജീവിതം ആഘോഷമാക്കാനും സ്വാതന്ത്ര്യം ആസ്വദിക്കാനും താത്പ്പര്യപ്പെടുന്നവരാണ് രേവതി നക്ഷത്രക്കാര്‍. ആത്മാര്‍ത്ഥതയും ദൈവവിശ്വാസവുമാണ് ഇക്കൂട്ടരുടെ മുഖമുദ്ര. ഇവര്‍ക്ക് ആരെയും വകവെച്ചു കൊടുക്കുന്ന ശീലമുണ്ടാകില്ല. ആരെയും കണ്ണടച്ച് വിശ്വസിക്കുകയുമില്ല. എന്നാല്‍, ആത്മാര്‍ത്ഥയുടെ കൂടുതല്‍ കാരണം ഇവര്‍ ആരെയെങ്കിലും വിശ്വസിച്ചാല്‍ അവരെ കൈവിട്ടുകളയുകയുമില്ല. മോഹങ്ങള്‍ സഫലമാക്കുക എന്നത് ഇവരുടെ ജീവിത ലക്ഷ്യമാണ്.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola