Skin care: വീട്ടിലുണ്ടൊരു ബ്യൂട്ടി പാർലർ; സൗന്ദര്യം ഇനി അടുക്കളയിൽ നിന്ന്

സൗന്ദര്യം നിലനിര്‍ത്താന്‍ ഇനി ബ്യൂട്ടി പാര്‍ലറിലേക്ക് ഓടേണ്ടതില്ല. വീട്ടിലുണ്ട് വേണ്ടതെല്ലാം

 സൗന്ദര്യ വര്‍ദ്ധക വസ്തുക്കളെ ആശ്രയിക്കാതെ നമ്മുടെ അടുക്കളയിലുള്ള നിത്യോപയോഗ സാധനങ്ങള്‍ കൊണ്ട്  സൗന്ദര്യം കൂട്ടാം. സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്ന വസ്തുക്കള്‍ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.

1 /6

എണ്ണമയമുള്ള ചര്‍മക്കാര്‍ക്ക് ഗുണകരം. വെള്ളരിക്ക ചര്‍മത്തിലെ ജലാംശം നിലനിര്‍ത്തുന്നു. സൂര്യതാപത്തിന്റെ പാടുകള്‍ മാറ്റാനും കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും ഇവ ഉത്തമമാണ്.  

2 /6

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റിഇൻഫ്‌ളമേറ്ററി ഘടകങ്ങള്‍ മുഖക്കുരുവിനെ അകറ്റുന്നു. മഞ്ഞള്‍ പുരട്ടുന്നത് ചര്‍മത്തിന് തിളക്കം നൽകുന്നു.  

3 /6

കറുത്ത പാടുകള്‍, മുഖക്കുരു എന്നിവ മാറ്റുന്നു. നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മത്തിലെ സെബത്തിന്റെ ഉല്‍പാദനത്തെ നിയന്ത്രിക്കുന്നു.

4 /6

തേനില്‍ നിറയ ആന്റി ഓക്‌സിഡന്റുകള്‍ ഉണ്ട്. ഇവ സൂക്ഷ്മാണുക്കളെ പ്രതിരോധിക്കുകയും  ചര്‍മത്തിലടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ പുറന്തള്ളുകയും ചെയ്യുന്നു.

5 /6

ഗോതമ്പ് പൊടി മുഖത്തുള്ള എണ്ണ മയം നീക്കം ചെയ്യുന്നു. മുഖത്തിന് മൃദുത്വം നല്‍കുന്നു. പഞ്ചസാര പോലെ തന്നെ ഒരു പ്രകൃതിദത്ത സ്‌ക്രബറാണ് ഗോതമ്പ് പൊടിയും.  

6 /6

തക്കാളിയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ലൈക്കോപിന്‍, പൊട്ടാഷ്യം എന്നിവ  സൂര്യ താപം കൊണ്ടുള്ള ചര്‍മ പ്രശ്‌നങ്ങളെ തടയുന്നു. സെബത്തിന്റെ ഉല്‍പാദനത്തെ നിയന്ത്രിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)  

You May Like

Sponsored by Taboola