50 Cr Club Movies: കേരള ബോക്സ് ഓഫീസിൽ 50 കോടി ക്ലബിൽ കയറിയ ചിത്രങ്ങൾ..!!

1 /8

പുലിമുരുകൻ - മോഹൻലാൽ നായകനായി 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് പുലിമുരുകൻ. വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തത്. 25 കോടി ബജറ്റിലിറങ്ങിയ ചിത്രം കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 50 കോടിയിലധികം നേടി.   

2 /8

ബാഹുബലി 2 - ബാഹുബലി എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണ് ബാഹുബലി 2. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം വലിയ ഹിറ്റ് സ്വന്തമാക്കിയിരുന്നു.  

3 /8

ലൂസിഫർ - മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രം വലിയ ഹിറ്റ് ആയിരുന്നു. 2019ലാണ് ചിത്രം റിലീസ് ചെയ്തത്. മുരളി ഗോപി തിരക്കഥയെഴുതി ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചത്.   

4 /8

കെജിഎഫ് 2 - 2022ൽ പുറത്തിറങ്ങിയ ഈ ചിത്രം കെജിഎഫിന്റെ രണ്ടാം ഭാ​ഗമാണ്. പ്രശാന്ത് നീൽ ഒരുക്കിയ കന്നഡ ചിത്രത്തിൽ യഷ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.   

5 /8

2018 - ജൂഡ് ആന്റണി ഒരുക്കിയ 2018 2023ൽ റിലീസ് ചെയ്ത ചിത്രമാണ്. കേരളം സാക്ഷ്യം വഹിച്ച മഹാപ്രളയമായിരുന്നു ചിത്രത്തിന്റെ പ്രമേയം.  

6 /8

ജയിലർ - രജനികാന്തിനെ നായകനാക്കി നെൽസൺ ഒരുക്കിയ ചിത്രമാണ് ജയിലർ. 2023ൽ പുറത്തിറങ്ങിയ ചിത്രം കേരളത്തിലുൾപ്പെടെ വൻ ഹിറ്റ് ആയിരുന്നു.  

7 /8

ആർഡിഎക്സ് - നീരജ് മാധവ്, ആന്റണി വർ​ഗീസ്, ഷെയ്ൻ നി​ഗം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് ആർഡിഎക്സ്. വളരെ വേ​ഗത്തിലാണ് ചിത്രം ബോക്സ് ഓഫീസിൽ തകർപ്പൻ വിജയം സ്വന്തമാക്കിയത്. 

8 /8

ലിയോ - വിജയ് നായകനായ ലിയോ ആണ് ഇപ്പോൾ കേരള ബോക്സ് ഓഫീസിൽ തരം​ഗമായി നിൽക്കുന്നത്. ലോകേ,് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. 

You May Like

Sponsored by Taboola