Jyotika: 45-ാം വയസിലും വടിവൊത്ത ശരീരം! ജ്യോതികയുടെ ഫിറ്റ്‌നസ് രഹസ്യം ഇതാണ്

തെന്നിന്ത്യയിലെ പ്രമുഖ നടിമാരിലൊരാളാണ് ജ്യോതിക. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി ജ്യോതിക സിനിമാ മേഖലയില്‍ സജീവമായുണ്ട്. 

 

Jyotika fitness secrets: തമിഴ് നടന്‍ സൂര്യയാണ് ജ്യോതികയുടെ ഭര്‍ത്താവ്. 45കാരിയായ ജ്യോതിക രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്. പ്രായം ഇത്രയായിട്ടും ജ്യോതികയുടെ ശരീരത്തെയോ ആരോഗ്യത്തെയോ അത് ബാധിച്ചിട്ടേയില്ല.

1 /6

തിരക്കുപിടിച്ച ജീവിതത്തിനിടയിലും സ്വന്തം ആരോഗ്യ പരിപാലനത്തിന് ജ്യോതിക കൃത്യമായി സമയം മാറ്റിവെയ്ക്കാറുണ്ട്. വ്യായാമവും സമീകൃതാഹാര ശീലവുമാണ് ഇവയില്‍ പ്രധാനം. ജ്യോതികയുടെ ആരോഗ്യ രഹസ്യം എന്താണെന്ന് വിശദമായി നോക്കാം.   

2 /6

ദിവസവും രാവിലെ മുടങ്ങാതെ ജോഗിംഗിന് പോകുന്ന ശീലം ജ്യോതികയ്ക്കുണ്ട്. ആദ്യ ഭക്ഷണമായി തേങ്ങാവെള്ളമോ ഗ്രീന്‍ ടീയോ ആണ് ജ്യോതിക തന്റെ ശരീരത്തില്‍ എത്തിക്കുന്നത്.   

3 /6

ഭാരോദ്വഹനം, റോപ്പ് ട്രെയിനിംഗ്, ഹെഡ് സ്റ്റാന്‍ഡുകള്‍ തുടങ്ങി നിരവധി വ്യായാമങ്ങള്‍ മുടങ്ങാതെ ചെയ്യാന്‍ ജ്യോതിക ശ്രദ്ധിക്കാറുണ്ട്.   

4 /6

ജിമ്മിലെ വ്യായാമത്തിന് ശേഷം നേരെ സ്വിമ്മിംഗ് സെഷനിലേയ്‌ക്കോ അല്ലെങ്കില്‍ സ്പാ സെഷനിലേയ്‌ക്കോ ആണ് ജ്യോതിക പോകാറ്.   

5 /6

ഭക്ഷണ കാര്യങ്ങളിലും ജ്യോതിക അതീവശ്രദ്ധ പുലര്‍ത്താറുണ്ട്. കുറഞ്ഞ കലോറിയുള്ള ഭക്ഷണങ്ങളാണ് ജ്യോതിക തിരഞ്ഞെടുക്കാറ്. വീട്ടില്‍ പാകം ചെയ്തതും ആരോഗ്യകരമായ പഴങ്ങളും പച്ചക്കറികളുമെല്ലാം അടങ്ങിയ ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങള്‍ക്കാണ് ജ്യോതിക പ്രാധാന്യം നല്‍കാറുള്ളത്.   

6 /6

ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ജ്യോതിക പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇതിനായി ജ്യൂസുകളാണ് ജ്യോതിക കുടിക്കാറുള്ളത്. ചിലപ്പോഴെല്ലാം താരം ചായയും ആസ്വദിക്കാറുണ്ട്.

You May Like

Sponsored by Taboola