ദുബായിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സക്ക് പണമില്ലാതെ ദുരിതത്തിൽ

പന്തുവിള, ഇടവിള പുത്തൻ വീട്ടിൽ സുജിത്ത് എ.എസ് ആണ് മരിച്ചത്. നട്ടെല്ലിനും , ഇടുപ്പെല്ലിനും തുടയെല്ലിനും ഗുരുതരമായി പരിക്കേറ്റ പന്തുവിള, ലിജി നിവാസിൽ ലിജിൻ യു.പിയെ ദുബായിലെ അൽനാദ സെക്കന്റ് സ്ടീറ്റിൽ എന്‍എംസി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.  

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 12, 2022, 06:03 PM IST
  • ഈ മാസം 10ന് ദുബായ് സോനാപൂരിൽ വൈകുന്നേരം 6.45 നായിരുന്നു അപകടം.
  • പന്തുവിള, ഇടവിള പുത്തൻ വീട്ടിൽ സുജിത്ത് എ.എസ് ആണ് മരിച്ചത്.
  • അടിയന്തിരമായി ഓപ്പറേഷൻ ചെയ്യുന്നതിന് 115470 ദിർഹം ( 24 ലക്ഷം ഇന്ത്യൻ രൂപ) വേണം.
ദുബായിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സക്ക് പണമില്ലാതെ ദുരിതത്തിൽ

ദുബായ്: ദുബായിൽ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സക്ക് പണമില്ലാതെ ദുരിതത്തിൽ. വിസിറ്റിങ് വിസയിൽ ദുബായിൽ എത്തിയ യുവാവാണ് അപകടത്തിൽ പെട്ടത്. കൂടെയുണ്ടായിരുന്ന ഒരാൾ അപകടത്തിൽ മരിച്ചു. യുവാവ് ഉൾപ്പെടെ രണ്ട് പേർക്ക് അപടകത്തിൽ പരിക്കേറ്റിരുന്നു. 

ഈ മാസം 10ന് ദുബായ് സോനാപൂരിൽ വൈകുന്നേരം 6.45 നായിരുന്നു അപകടം. താമസ സ്ഥലത്തിനടുത്ത് റോഡരുകിൽ സംസാരിച്ചു നിന്നിരുന്ന ആറംഗ സംഘത്തിനു നേരേ പാർക്കിംഗ് ഏര്യയിലുണ്ടായിരുന്ന വാഹനം നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. 

Read Also: ഓസ്‌ട്രേലിയയിലെ മമ്മൂട്ടി ആരാധക കൂട്ടായ്മയുടെ പുതിയ നേതൃത്വം ചുമതലയേറ്റു

കിളിമാനൂർ , കൊടുവഴന്നൂർ, പന്തുവിള സ്വദേശികളായ ശ്രീലാൽ എ.എസ്, ലിജിൻ. യു.പി, സുജിത്ത് .ജെ.എസ്,അബിൻ ബി.എസ്. ശാലു ആർ.പി, ശ്രീകാന്ത്.എ.എസ്. എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. അഞ്ചു പേർക്ക് പരിക്കേൽക്കുകയും ഒരാൾ അപകട സ്ഥലത്തുവച്ചു മരിക്കുകയുമായിരുന്നു. 

പന്തുവിള, ഇടവിള പുത്തൻ വീട്ടിൽ സുജിത്ത് എ.എസ് ആണ് മരിച്ചത്. നട്ടെല്ലിനും , ഇടുപ്പെല്ലിനും തുടയെല്ലിനും ഗുരുതരമായി പരിക്കേറ്റ പന്തുവിള, ലിജി നിവാസിൽ ലിജിൻ യു.പിയെ ദുബായിലെ അൽനാദ സെക്കന്റ് സ്ടീറ്റിൽ എന്‍എംസി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 

Read Also: Santosh Trophy 2022 : മിന്നും താരങ്ങളും ഇതിഹാസ താരങ്ങളും ഒരേ വേദിയിൽ; സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് ഒരു കോടി രൂപ കൈമാറി ഡോ.ഷംഷീർ വയലിൽ

അടിയന്തിരമായി ഓപ്പറേഷൻ ചെയ്യുന്നതിന് (115470) ഒരു ലക്ഷത്തി പതിനയ്യായിരത്തി നാനൂറ്റി എഴുപത്  ദിർഹം  ( 24 ലക്ഷം ഇന്ത്യൻ രൂപ) വേണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. തുക നൽകാത്തതിനാൽ ചികിൽസ ഇതുവരേയും ആരംഭിയ്ക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.

 26-2-2022നാണ് ലിജിൻ, ശ്രീലാൽ, സുജിത്ത് എന്നിവർ ദുബായിലെ സോനാപൂരിൽ നാട്ടുകാരും ബന്ധുക്കളുമായ അബിൻ,ശാലു, ശ്രീകാന്ത് എന്നിവരുടെ അടുത്തേയ്ക്ക് ജോലി തേടി വിസിറ്റിംഗ് വിസയിൽ എത്തുന്നത്. സ്ഥിരമായ ജോലി കണ്ടത്തിയ ശേഷം ജോലിയിൽ പ്രവേശിക്കുന്ന വിവരം മറ്റ് സുഹൃത്തുക്കളോടൊപ്പം സംസാരിച്ച് നിൽക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നത്.

Read Also: ബഹറിൻ ശ്രീനാരായണ ഗുരു കള്‍ച്ചറല്‍ സൊസൈറ്റിയുടെ മഹാസമ്മേളനം സ്വാമി സച്ചിദാനന്ദ ഉത്ഘാടനം ചെയ്തു

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവാവാണ് ലിജിൻ. ആറ്റിങ്ങൽ എംഎൽഎ ഒ .എസ് അബിക, എ.എ.റഹിം എം പി എന്നിവരുടെ ഇടപെടലിൽ നോർക്ക വഴി ഇന്ത്യൻ എംബസി യെ ബന്ധപ്പെട്ടിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News