UAE: തെരുവു നായ്ക്കളുടെ സംരക്ഷണ കേന്ദ്രം അടച്ചുപൂട്ടലിന്റെ വക്കിൽ; രക്ഷയുമായി രാജകുടുംബാംഗം രംഗത്ത്

അടച്ചുപൂട്ടുകയാണെങ്കിൽ 872 നായ്ക്കളും 4 കഴുതകളും 15 പൂച്ചകളും ഭവനരഹിതരാകുമെന്ന് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Sep 19, 2022, 01:06 PM IST
  • തെരുവ് മൃഗ സംരക്ഷണ കേന്ദ്രത്തിന് രക്ഷകരായി രാജകുടുംബം രംഗത്ത്
  • അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ തെരുവു നായ്ക്കളുടെ സംരക്ഷണ കേന്ദ്രത്തിനാണ് രാജകുടുംബാംഗങ്ങൾ രംഗത്തിറങ്ങിയതോടെ പുതുജീവൻ ലഭിച്ചത്
UAE: തെരുവു നായ്ക്കളുടെ സംരക്ഷണ കേന്ദ്രം അടച്ചുപൂട്ടലിന്റെ വക്കിൽ; രക്ഷയുമായി രാജകുടുംബാംഗം രംഗത്ത്

അബുദാബി: തെരുവ് മൃഗ സംരക്ഷണ കേന്ദ്രത്തിന് രക്ഷകരായി രാജകുടുംബം രംഗത്ത്. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ തെരുവു നായ്ക്കളുടെ സംരക്ഷണ കേന്ദ്രത്തിനാണ് രാജകുടുംബാംഗങ്ങൾ രംഗത്തിറങ്ങിയതോടെ പുതുജീവൻ ലഭിച്ചത്. ഉമ്മുൽ ഖുവൈനിലെ തെരുവു നായ കേന്ദ്രത്തിനാണ് രാജകുടുംബം രക്ഷയായത്. ഉമ്മുൽ ഖുവൈനിലെ തെരുവു നായ കേന്ദ്രം കുടിയൊഴിപ്പിക്കലിന് നോട്ടീസ് പിരീഡ് ലഭിച്ചതായി അഭ്യുദയകാംക്ഷികളെ അറിയിക്കാനായി മൃ​ഗ സംരക്ഷണ കേന്ദ്രം അടുത്തിടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇട്ടിരുന്നു. 

Also Read: കുവൈറ്റ് ഫാമിലി വിസ ഇനി ഉയര്‍ന്ന ശമ്പളമുള്ളവര്‍ക്ക് മാത്രം

അടച്ചുപൂട്ടുകയാണെങ്കിൽ 872 നായ്ക്കളും 4 കഴുതകളും 15 പൂച്ചകളും ഭവനരഹിതരാകുമെന്ന് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. പോസ്റ്റ് പെട്ടന്ന് തന്നെ വൈറലാകുകയറും 21000 ൽ അധികം ആളുകൾ ഇത് കാണുകയും ചെയ്തു. നിരവധി പേർ രാജ കുടുംബത്തിലെ അം​ഗങ്ങളുടെ സഹായവും തേടി.  ഇതിനെ തുടർന്ന് 24 മണിക്കൂറിനുള്ളിൽ രാജകുടുംബത്തിലെ ഒരു അംഗം പിന്തുണ വാഗ്ദാനം ചെയ്തുവെന്ന് അറിയിച്ചുവെന്ന് മൃഗസംരക്ഷണ കേന്ദ്രം മറ്റൊരു പോസ്റ്റ് ഇട്ടു.  പോസ്റ്റിൽ മുനിസിപ്പാലിറ്റിയും ഷെൽട്ടറും ഒത്തുതീർപ്പിലായെന്നും ഒഴിപ്പിക്കൽ നിർത്തിയെന്നും വ്യക്തമാക്കുകയും ചെയ്തു.  

Also Read: ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ പോയ പെൺകുട്ടിയെ ചിമ്പാൻസി ചെയ്തത്..! വീഡിയോ വൈറൽ 

 

തെരുവു നായ കേന്ദ്രം സമൂഹത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ അംഗീകരിക്കുന്നതിനും സാധൂകരിച്ചതിനും ഉമ്മുൽ ഖുവൈൻ മുനിസിപ്പാലിറ്റിക്കും രാജകുടുംബത്തിനും നന്ദി അറിയിച്ചുകൊണ്ട് ഒരാൾ മറുപടി പോസ്റ്റ് ഇടുകയുണ്ടായി. ഇന്ന് രാത്രി നായ്ക്കളും കഴുതകളും പൂച്ചകളും സുരക്ഷിതമാണെന്ന് അറിഞ്ഞുകൊണ്ട് വിശ്രമിക്കാം എന്ന് അനിമൽ സെന്ററിൽ നിന്നുള്ള അമീറയും കുറിച്ചു.

അബുദാബി ജോബ് ഫെയർ നവംബർ 14 മുതൽ 16 വരെ

അബുദാബി ജോബ്ഫെയര്‍ നവംബര്‍ 14മുതല്‍ 16വരെ നടക്കും. ജോലി അവസരങ്ങളും ഇതുമായി ബന്ധപ്പെട്ട് ദീര്‍ഘദര്‍ശനത്തോടെ വ്യത്യസ്ത മേഖലകളിലെ പുതിയ ട്രന്റുകളും പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജോബ് ഫെയര്‍ നടത്തുന്നത് കരിയര്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്ന യുഎഇ യുവാക്കളെ ലക്ഷ്യമിട്ടാണ്. വ്യവസായിക മേഖലകളിലെ പുത്തന്‍ ട്രന്റുകള്‍ മനസ്സിലാക്കാന്‍ എമിറേറ്റി യുവാക്കള്‍ക്ക് ഒരിടം സൃഷ്ടിക്കുക. കൂടാതെ പ്രമുഖ വ്യവസായ മേഖലകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അവസരങ്ങള്‍ അറിയാന്‍ രാജ്യത്തെ യുവാക്കളെ സഹായിക്കുക എന്നതാണ് ജോബ് ഫെയറിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇന്‍ഫോര്‍മ മിഡില്‍ ഈസ്റ്റ് ഇവന്റ് മാനേജര്‍ ഫാദി ഹാര്‍ബ് ചൂണ്ടിക്കാട്ടി. 

Also Read: ശനിയുടെ നേരിട്ടുള്ള സഞ്ചാരം ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടം, വിഷമഘട്ടം അവസാനിക്കും

അബുദാബിയില്‍ മാത്രമല്ല രാജ്യത്താകമാനമുള്ള തൊഴില്‍ അവസരങ്ങള്‍ യുവാക്കള്‍ക്കു മുന്നില്‍ തുറന്നുവെയ്ക്കാനുള്ള അവസരമാണ് ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നതിലൂടെ നിറവേറ്റുന്നതെന്നും ഫാദി ഹാര്‍ബ് പറഞ്ഞു. യുവാക്കളെ കോര്‍പ്പറേറ്റ് മേഖലകളിലെ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് സഹായിക്കുന്നതോടൊപ്പം സംരഭകര്‍ക്കും ജോബ് ഫെയര്‍ പുതിയ അവസരങ്ങളൊരുക്കും. യുവാക്കൾക്ക് ഏറ്റവും പുതിയ വ്യവസായ ട്രെൻഡുകളെക്കുറിച്ച് പഠിക്കാനും വരാനിരിക്കുന്ന തൊഴിൽ വിപണി അവസരങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നേടാനും പ്രമുഖ ബിസിനസുകളുമായും ഓർഗനൈസേഷനുകളുമായും ശൃംഖല നേടാനും കഴിയുന്ന ഒരു ഇടം സൃഷ്ടിക്കാനും ഇതിലൂടെ സഹായകമാകും. ശാക്തീകരണം, വര്‍ക്ഷോപ്പുകള്‍ എന്നിങ്ങനെ വ്യത്യസ്ത വേദികള്‍ ഉള്‍പ്പെടുന്നതാണ് ജോബ്ഫെയര്‍. യുഎഇ സെന്‍ട്രല്‍ ബാങ്ക്, ഇറ്റിസാലട്, നാഷണല്‍ മറൈന്‍ഡ്രട്ജിങ്ങ് കമ്പനി, അല്‍ ഫാഹിം ഗ്രൂപ്പ്, അല്‍മസൂദ് ഗ്രൂപ്പ് എന്നിവ ഉള്‍പ്പെടുന്നതാണ് ഫെയറിലെ എക്സിബിറ്റേഴ്സ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News