UAE: പെട്രോൾ വില അഞ്ച് ശതമാനം വർധിപ്പിച്ച് യുഎഇ

Petrol Prices Increased In UAE: രാജ്യം 2015-ൽ റീട്ടെയിൽ ഇന്ധന വിലയുടെ നിയന്ത്രണം എടുത്തുകളയുകയും ആഗോള എണ്ണവിലയുമായി അവയെ വിന്യസിക്കുകയും ചെയ്തു. അതിനാൽ എല്ലാ മാസാവസാനവും നിരക്കുകൾ പരിഷ്കരിക്കപ്പെടുന്നു.

Written by - Ajitha Kumari | Last Updated : May 1, 2023, 08:48 PM IST
  • പെട്രോള്‍, ഡീസല്‍ വില യുഎഇയിൽ വര്‍ധിപ്പിച്ചു
  • ഈ മാസത്തിലെ പെട്രോള്‍ വിലയിലാണ് യുഎഇ അഞ്ച് ശതമാനം വര്‍ധനവ് പ്രഖ്യാപിച്ചത്
  • 2023 ലെ ഏറ്റവും ഉയര്‍ന്ന വിലയാണ്
UAE: പെട്രോൾ വില അഞ്ച് ശതമാനം വർധിപ്പിച്ച് യുഎഇ

അബുദാബി: പെട്രോള്‍, ഡീസല്‍ വില യുഎഇയിൽ വര്‍ധിപ്പിച്ചു. ഈ മാസത്തിലെ പെട്രോള്‍ വിലയിലാണ് യുഎഇ അഞ്ച് ശതമാനം വര്‍ധനവ് പ്രഖ്യാപിച്ചത്. ഏപ്രിലില്‍ 2.90 ദിര്‍ഹമായിരുന്ന പെട്രോള്‍ വില ഇപ്പോള്‍ അഞ്ച് ശതമാനം വര്‍ധിപ്പിച്ചിരിക്കുകയാണ്. 2023 ലെ ഏറ്റവും ഉയര്‍ന്ന വിലയാണ് യുഎഇ ഈ മാസത്തില്‍ പെട്രോളിന് പ്രഖ്യാപിച്ചത്. ഇത്തരത്തില്‍ പെട്രോള്‍ വില വര്‍ധിക്കുന്നതിലൂടെ ജനങ്ങൾ  പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നാണ് വിലയിരുത്തുന്നത്.

Also Read: Dubai: മകളെ ക്രൂരമായി മർദ്ദിച്ച് ബാത്ത് ടബ്ബിൽ മുക്കിക്കൊന്ന പ്രവാസിയായ അമ്മയ്ക്ക് ജീവപര്യന്തം

ഏപ്രില്‍ ആദ്യത്തിലാണ് എണ്ണ ഉല്‍പാദക രാജ്യങ്ങളായ യുഎഇ, ഖസാക്കിസ്ഥാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളും ജിസിസി രാജ്യങ്ങളും പ്രതിദിന എണ്ണ ഉല്‍പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനമെടുത്തത്.  ഇതനുസരിച്ച് പ്രതിദിനം 1.64 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പാദനം വെട്ടിക്കുറയ്ക്കാനായിരുന്നു തീരുമാനം. യുഎഇ 2015 മുതല്‍ ആഗോള പെട്രോള്‍ വിലയ്ക്ക് അനുസൃതമായാണ് പെട്രോള്‍ വില നിശ്ചയിക്കുന്നത്. ആഗോള വിലയുമായി യോജിച്ചുപോകാനാണ് രാജ്യത്ത് പെട്രോള്‍ വില പ്രതിമാസം പുതുക്കി നിശ്ചയിക്കുന്നത്. 

Also Read: ബുധന്റെ ഉദയം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും, ലഭിക്കും വൻ സമ്പൽസമൃദ്ധി! 

യുക്രൈയിന്‍-റഷ്യ പ്രതിസന്ധിയെ തുടര്‍ന്ന് ആഗോള തലത്തില്‍ പെട്രോള്‍ വില ലിറ്ററിന് 4.5 ദിര്‍ഹം കടന്ന് കുതിച്ചുയര്‍ന്നതോടെ യുഎഇയിലും ഇന്ധനവിലയില്‍ വന്‍ വര്‍ധനവ് പ്രകടമായിരുന്നു. ഈ വര്‍ഷം പ്രാദേശിക തലത്തില്‍ പെട്രോള്‍ വിലയില്‍ വര്‍ധനവ് പ്രകടമാകുമ്പോഴും രാജ്യത്തെ പെട്രോള്‍ വില ഏപ്രില്‍ 24 ലെ ആഗോള ശരാശരി വിലയായ 4.87 ദിര്‍ഹമിനേക്കാള്‍ കുറവാണ്.

ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കർശന നിയമവുമായി യുഎഇ

ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കർശന നിയമവുമായി യുഎഇ രംഗത്ത്.  പുതിയ നിയമം അനുസരിച്ച്  ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരെ വ്യാജ പരാതി നല്‍കിയാല്‍ 5,000 ദിര്‍ഹം പിഴയീടാക്കും. ഇത് മാത്രമല്ല തൊഴിലാളികളെ ഏതെങ്കിലും വിധത്തില്‍ പീഡിപ്പിച്ചതായി തെളിഞ്ഞാല്‍ പുതിയ നിയമം അനുസരിച്ചു 20,000 ദിര്‍ഹമാണ് പിഴയായി ഈടാക്കുന്നതെന്നുംപുതിയ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. 

Also Read:  Guru Gochar 2023: 12 വർഷത്തിന് ശേഷം വിപരീത രാജയോഗം; ഈ 5 രാശിക്കാർക്ക് അടിപൊളി സമയം! 

 

പുതിയ നിയമമനുസരിച്ച് ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷിതത്വമുറപ്പാക്കാന്‍ 29 നിര്‍ദേശങ്ങളാണ് യുഎഇ തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.  ഇതിൽ 19 നിര്‍ദേശങ്ങള്‍ റിക്രൂട്ടിങ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതും ബാക്കിയുള്ള പത്തെണ്ണം സ്‌പോണ്‍സര്‍മാരുമായി ബന്ധപ്പെട്ടതുമാണ്. ഗാര്‍ഹിക തൊഴിലാളികളും സ്‌പോണ്‍സറും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഫെഡറല്‍ നിയമം ഒമ്പതാം വകുപ്പു പ്രകാരമാണ് ഇതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളില്‍ ശിക്ഷ വിധിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News