UAE: അധ്യാപകർ വാക്സിനെടുക്കാൻ വിസമ്മതിച്ചാൽ നടപടി; വാക്സിനെടുക്കാൻ സാധിക്കാത്ത ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് ഇളവ്

വാക്സിൻ സ്വീകരിക്കാൻ സാധിക്കാത്ത വിധത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം

Written by - Zee Malayalam News Desk | Last Updated : Sep 3, 2021, 08:46 PM IST
  • 16 വയസിന് മുകളിലുള്ള വിദ്യാർഥികളും നിർബന്ധമായും വാക്സിൻ സ്വീകരിച്ചിരിക്കണം
  • രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാണ് സ്കൂളിൽ പ്രവേശിക്കാൻ സാധിക്കുക
  • സ്കൂളിൽ പ്രവേശിക്കുന്നതിന് എല്ലാവർക്കും ഈ നിബന്ധന ബാധകമാണ്
  • രക്ഷിതാക്കളും സ്കൂളിലേക്ക് പ്രവേശിക്കണമെങ്കിൽ രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിക്കണമെന്ന് നിബന്ധനയുണ്ട്
UAE: അധ്യാപകർ വാക്സിനെടുക്കാൻ വിസമ്മതിച്ചാൽ നടപടി; വാക്സിനെടുക്കാൻ സാധിക്കാത്ത ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് ഇളവ്

അബുദാബി: കൊവിഡ് വാക്സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്ന അധ്യാപകർക്കെതിരെ കർശന നടപടിയുമായി യുഎഇ (UAE). വാക്സിൻ സ്വീകരിക്കാൻ സാധിക്കാത്ത വിധത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് (Certificate) ഹാജരാക്കണം.

പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന് മുൻപ് എല്ലാ സ്കൂൾ ജീവനക്കാരും അധ്യാപകരും പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 16 വയസിന് മുകളിലുള്ള വിദ്യാർഥികളും നിർബന്ധമായും വാക്സിൻ (Vaccine) സ്വീകരിച്ചിരിക്കണം.

ALSO READ: Covid Recovery: കോ​വി​ഡ് രോ​ഗ​മു​ക്തി നി​ര​ക്കി​ല്‍ ഒന്നാം സ്ഥാനത്ത് ബ​ഹ്‌​റൈ​ന്‍, ര​ണ്ടാം സ്ഥാ​നത്ത് കുവൈറ്റ്

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാണ് സ്കൂളിൽ പ്രവേശിക്കാൻ സാധിക്കുക. സ്കൂളിൽ പ്രവേശിക്കുന്നതിന് എല്ലാവർക്കും ഈ നിബന്ധന ബാധകമാണ്. ജീവനക്കാർക്കും വിദ്യാർഥികൾക്കും പുറമേ രക്ഷിതാക്കളും സ്കൂളിലേക്ക് പ്രവേശിക്കണമെങ്കിൽ രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിക്കണമെന്ന് നിബന്ധനയുണ്ട്.

രാജ്യത്ത് ഓഫ് ലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതിരോധ നടപടികൾ കർശനമാക്കിയത്. വിദ്യാഭ്യാസ വകുപ്പ് കൈമാറിയിരിക്കുന്ന മാർ​ഗരേഖ അനുസരിച്ച് വേണം എല്ലാ സ്കൂളുകളും (School) പ്രവർത്തിക്കേണ്ടത്. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News