Oman News: 120 കിലോഗ്രാം ഹാഷിഷുമായി രണ്ട് പ്രവാസികൾ പിടിയിൽ

Drgs Smuggling: ഇവർ 120 കിലോയിലധികം ഹാഷിഷ് കടത്തിയതിനാണ് അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പോലീസിന്റെ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 5, 2023, 06:10 PM IST
  • ഹാഷിഷുമായി രണ്ട് പ്രവാസികൾ പിടിയിൽ
  • മസ്‌കറ്റ് ഗവർണറേറ്റിലെ മസ്കറ്റ് വിലായത്തിലേക്ക് ഹാഷിഷ് കടത്തിയതിന് രണ്ട് കള്ളക്കടത്തുകാരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു
Oman News: 120 കിലോഗ്രാം ഹാഷിഷുമായി രണ്ട് പ്രവാസികൾ പിടിയിൽ

മസ്കറ്റ്: ഹാഷിഷുമായി രണ്ട് പ്രവാസികൾ പിടിയിൽ. മസ്‌കറ്റ് ഗവർണറേറ്റിലെ മസ്കറ്റ് വിലായത്തിലേക്ക് ഹാഷിഷ് കടത്തിയതിന് രണ്ട് കള്ളക്കടത്തുകാരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ 120 കിലോയിലധികം ഹാഷിഷ് കടത്തിയതിനാണ് അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പോലീസിന്റെ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു.

Also Read: കുവൈത്ത് ജയിലുകളിലുള്ള 60 ശതമാനം തടവുകാരും മയക്കുമരുന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ടവര്‍!

പിടിയിലായ രണ്ടുപേരും ഏഷ്യക്കാർ ആണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. റോയൽ ഒമാൻ പോലീസിന്റെ പ്രസ്താവനയിൽ  മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയുടെ കടത്തുകൾ പ്രതിരോധിക്കുന്ന ജനറൽ അഡ്മിനിസ്‌ട്രേഷൻ വിഭാഗവും റോയൽ ഒമാൻ പോലീസും കൂടി ചേർന്നാണ് 120 കിലോഗ്രാം ഹാഷിഷ് കടത്തിയതിന് മസ്‌കറ്റിലെ വിലായത്തിൽ നിന്ന് ഏഷ്യൻ പൗരത്വമുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തതെന്നാണ് വ്യക്തമാക്കുന്നത്. 

Also Read: ജീരകസോഡയിൽ ചത്ത എലി; കുടിച്ച യുവാവിന് ദേഹാസ്വാസ്ഥ്യം

ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞുവെന്നും റോയൽ ഒമാൻ പോലീസിന്റെ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News