Sunny Leone: ബോളിവുഡ് താരം സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡൻ വിസ

UAE Golden Visa: യുഎഇയുടെ പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ പതിച്ച പാസ്‌പോര്‍ട്ടാണ് സണ്ണി ലിയോണ്‍ ഏറ്റുവാങ്ങിയത്.

Written by - Ajitha Kumari | Last Updated : Sep 7, 2023, 11:18 PM IST
  • ബോളിവുഡ് താരം സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വിസ
  • ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം ഗോള്‍ഡന്‍ വിസ സ്വീകരിച്ചു
Sunny Leone: ബോളിവുഡ് താരം സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡൻ വിസ

ദുബൈ: ബോളിവുഡ് താരം സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബൈയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സേവനദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം ഗോള്‍ഡന്‍ വിസ സ്വീകരിച്ചു.

Also Read: Saudi Crime: സൗദിയിൽ വ്യാപകമായി ലഹരിവേട്ട തുടരുന്നു; നിരവധി പേർ അറസ്റ്റിൽ

യുഎഇയുടെ പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ പതിച്ച പാസ്‌പോര്‍ട്ടാണ് സണ്ണി ലിയോണ്‍ ഏറ്റുവാങ്ങിയത്. യുഎഇ നല്‍കിയ ഈ അംഗീകാരത്തിന് സണ്ണി ലിയോണ്‍ നന്ദി അറിയിച്ചു. ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ക്ക് യുഎഇ ഡോള്‍ഡന്‍ വിസ നല്‍കിയത് ഇസിഎച്ച് ഡിജിറ്റല്‍ മുഖേനയായിരുന്നു. മലയാള സിനിമാ മേഖലയിലെ നിരവധി പേര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുമുണ്ട്.  ഇതിനിടയിൽ യുഎഇയിലെ സര്‍വകലാശാലാ പരീക്ഷകളിലും ഹൈസ്‍കൂള്‍ പരീക്ഷകളിലും ഈ വര്‍ഷം മികച്ച വിജയം നേടിയ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസകള്‍ അനുവദിച്ചിരുന്നു. ഇക്കാര്യം രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയാണ് അറിയിച്ചത്. അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖലീല്‍ ഗോള്‍ഡന്‍ വിസകള്‍ നേടിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുകയും ചെയ്തു.

Also Read: Budh Uday 2023: 9 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ സമയം തെളിയും, ലഭിക്കും വൻ നേട്ടങ്ങൾ!

നേരത്തെ തന്നെ സ്‍കൂള്‍ തലത്തിലും സര്‍വകലാശാലാ തലങ്ങളിലും മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചിരുന്നു.  യുഎഇയില്‍ ഇക്കഴിഞ്ഞ വര്‍‍ഷം ഹൈസ്‍കൂള്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളുമായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇവര്‍ക്ക് തുടര്‍ പഠനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായവും പ്രശസ്തമായ സര്‍വകലാശാലകളിലേക്കുള്ള സ്‍കോളര്‍ഷിപ്പുകൾ ലഭ്യമാക്കുമെന്നും അദ്ദേഹം അവർക്ക് ഉറപ്പ് നൽകി. കൂടാതെ ഹൈസ്‍കൂള്‍ പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിയെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News