ദുബായ്: സൗദി അറേബ്യയുടെ പവലിയൻ എക്‌സ്‌പോ 2020 ദുബായിലെ 'ബെസ്റ്റ് പവലിയൻ' അവാർഡും രണ്ട് ഓണററി അവാർഡുകളും കരസ്ഥമാക്കി. ലോകപ്രശസ്ത എക്സിബിഷന്റെ ഓരോ പതിപ്പിനും അവാർഡുകൾ നൽകുന്ന എക്‌സിബിറ്റർ മാസികയാണ് സൗദിയെ തിരഞ്ഞെടുത്തത്. ലാർജ് സ്യൂട്ട് വിഭാഗത്തിലാണ് സൗദി അറേബ്യയുടെ പവലിയൻ തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച എക്സ്റ്റീരിയർ ഡിസൈനിനും മികച്ച ഡിസ്പ്ലേയ്ക്കും ഓണററി അവാർഡുകളും ലഭിച്ചു.
യുഎസ് ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ ലീഡ് പ്ലാറ്റിനം പുരസ്കാരം പവലിയൻ നേരത്തെ നേടിയിരുന്നു. ഏറ്റവും വലിയ ഇന്ററാക്ടീവ് ലൈറ്റ് ഫ്ലോർ, ഏറ്റവും ദൈർഘ്യമേറിയ സംവേദനാത്മക വാട്ടർ കർട്ടൻ, ഏറ്റവും വലിയ ഇന്ററാക്ടീവ് ഡിജിറ്റൽ സ്‌ക്രീൻ മിറർ എന്നിവയ്‌ക്കായി മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡുകളും സൗദി പവലിയൻ സ്വന്തമാക്കി.
Read Also: Saudi Arabia: സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകൾ തകർത്തെന്ന് സഖ്യസേന
എക്‌സ്‌പോ 2020ലെ സൗദി പവലിയനിൽ നാൽപ്പത് ലക്ഷം പേരാണ് സന്ദർശനം നടത്തിയത്. രാജ്യത്തിന്റെ ചരിത്രവും വർത്തമാനവും ഭാവിയിലേക്കുള്ള യാത്രയയും വിശദമാക്കുന്ന മികച്ച അനുഭവമാണ് പവലിയന്‍ സമ്മാനിക്കുന്നത്. എല്ലാ മേഖലകളിലുമുള്ള സൗദി അറേബ്യയുടെ വളർച്ചയും അഭിവൃദ്ധിയും പ്രതിഫലിപ്പിക്കുന്നത് സാങ്കേതികവിദ്യയും വിജ്ഞാനവും കലയും സംയോജിപ്പിച്ച രീതിയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA