Saudi: പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം, ഇന്ത്യന്‍ അംബാസഡര്‍

പ്രവാസികള്‍ നേരിടുന്ന യാത്രാപ്രശ്‌നങ്ങള്‍ക്ക്  ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന്  ഇന്ത്യന്‍ അംബാസഡര്‍.  

Written by - Zee Malayalam News Desk | Last Updated : Aug 4, 2021, 05:39 PM IST
  • പ്രവാസികള്‍ നേരിടുന്ന യാത്രാപ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യന്‍ അംബാസഡര്‍.
  • വിവരങ്ങള്‍ സൗദി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് അറിയിച്ചു.
Saudi: പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ക്ക്  ഉടന്‍ പരിഹാരം,  ഇന്ത്യന്‍ അംബാസഡര്‍

Riyad: പ്രവാസികള്‍ നേരിടുന്ന യാത്രാപ്രശ്‌നങ്ങള്‍ക്ക്  ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന്  ഇന്ത്യന്‍ അംബാസഡര്‍.  

വിവരങ്ങള്‍  സൗദി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് അറിയിച്ചു.  മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കു നേരിട്ട് സൗദിയിലേക്ക് എത്താന്‍  കഴിയുന്നതുപോലെ യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്കും നേരിട്ട് യാത്ര ചെയ്യാനുള്ള അനുമതി നല്‍കണമെന്ന് സൗദി  അധികൃതരോട്  അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അത് ഉടന്‍ തന്നെ നടപ്പാകുമെന്നാണ് പ്രതീക്ഷയെന്നും  അംബാസഡര്‍ പറഞ്ഞു.

മറ്റ് ഗള്‍ഫ് രാജ്യങ്ങളെ പോലെ സൗദിയുമായി (Saudi Arabia)  എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെടണമെങ്കില്‍ ഇന്ത്യയിലേക്കുള്ള യാത്രാ നിരോധനം നീക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

അതേസമയം,  കൊറോണ വൈറസിനെ  നേരിടാന്‍  എല്ലാ മാര്‍ഗ്ഗങ്ങളും  നടപ്പാക്കുകയാണ് സൗദി.  കോവിഡ്  പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായായി വൈറസ് വ്യാപനം രൂക്ഷമായ നിരവധി രാജ്യങ്ങള്‍ക്ക് സൗദി യാത്രാ വിലക്ക്  ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്. 

കൊറോണ വൈറസിന്‍റെ  വ്യാപനവും  അതിന്‍റെ  പുതിയ വകഭേദങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയും മുന്നില്‍ക്കണ്ട്  തങ്ങളുടെ പൗരന്മാര്‍ക്ക് വിദേശയാത്ര സംബന്ധിച്ച കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സൗദി. അതായത്  രാജ്യം  പുറപ്പെടുവിച്ചിരിയ്ക്കുന്ന  ചുവന്ന പട്ടികയില്‍ (Red List) ഉള്‍പ്പെട്ട രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് 3 വര്‍ഷം വരെ യാത്രാ വിലക്ക്  (Travel Ban) ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നു.

Also Read: 'Red list' രാജ്യങ്ങള്‍ സന്ദർശിക്കുന്ന പൗരന്മാർക്ക് 3 വർഷത്തെ യാത്രാ വിലക്ക്, താക്കീത് നല്‍കി Saudi

നിലവില്‍  അഫ്ഗാനിസ്ഥാൻ, അർജന്‍റീന, ബ്രസീൽ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ലെബനൻ, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, തുർക്കി, വിയറ്റ്നാം, UAE തുടങ്ങിയ  രാജ്യങ്ങളിലേക്കുള്ള യാത്രയാണ്  സൗദി  അറേബ്യ നിരോധിച്ചിരിക്കുന്നത്.  തങ്ങളുടെ പൗരന്മാര്‍ക്ക്, മറ്റു രാജ്യങ്ങളില്‍ നിന്നുപോലും   ഈ രാജ്യങ്ങളിലേയ്ക്കുള്ള യാത്ര  സൗദി പൂര്‍ണ്ണമായും വിലക്കിയിരിയ്ക്കുകയാണ്. 
 
മാര്‍ച്ച്‌ 2020ന്  ശേഷം കഴിഞ്ഞ മെയ്‌ മാസത്തിലാണ്  സൗദി തങ്ങളുടെ  പൗരന്മാര്‍ക്ക്  വിദേശ  യാത്രയ്ക്ക് അനുമതി നല്‍കിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

Trending News