Saudi Arabia: ഇനി 17കാരികള്‍ക്കും നേടാം Driving Permit

റോഡ്‌ / ട്രാഫിക്  നിയമങ്ങളില്‍ കാതലായ മാറ്റം വരുത്തിക്കൊണ്ട്  സൗദി  അറേബ്യ...   17 കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കും  ഇനി  ഡ്രൈവിംഗ്  പെര്‍മിറ്റ്‌   (Driving Permit) ലഭിക്കും

Written by - Zee Malayalam News Desk | Last Updated : Jun 3, 2021, 12:45 AM IST
  • 17 കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കും ഇനി ഡ്രൈവിംഗ് പെര്‍മിറ്റ്‌ (Driving Permit) ലഭിക്കും
  • 17 വയസ് പൂര്‍ത്തിയായ ആണ്‍കുട്ടികള്‍ക്ക് സൗദിയില്‍ ഡ്രൈവിംഗ് പെര്‍മിറ്റ്‌ ലഭിച്ചിരുന്നു. എന്നാല്‍ , പെണ്‍കുട്ടികള്‍ക്ക് Driving Permit അനുവദിച്ചിരുന്നില്ല. ആ നിയമത്തിനാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിയ്ക്കുന്നത്.
Saudi Arabia: ഇനി 17കാരികള്‍ക്കും  നേടാം  Driving Permit

Riyad: റോഡ്‌ / ട്രാഫിക്  നിയമങ്ങളില്‍ കാതലായ മാറ്റം വരുത്തിക്കൊണ്ട്  സൗദി  അറേബ്യ...   17 കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കും  ഇനി  ഡ്രൈവിംഗ്  പെര്‍മിറ്റ്‌   (Driving Permit) ലഭിക്കും

 സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് ഈ തീരുമാനം കൈക്കൊണ്ടത്.  17 വയസ്  പൂര്‍ത്തിയായ ആണ്‍കുട്ടികള്‍ക്ക്  സൗദിയില്‍  ഡ്രൈവിംഗ് പെര്‍മിറ്റ്‌  ലഭിച്ചിരുന്നു.   എന്നാല്‍ , പെണ്‍കുട്ടികള്‍ക്ക്  Driving Permit  അനുവദിച്ചിരുന്നില്ല. ആ നിയമത്തിനാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിയ്ക്കുന്നത്.

അതേസമയം,  17 കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് ഒരു വര്‍ഷ കാലാവധിയുള്ള ഡ്രൈവിംഗ്  പെര്‍മിറ്റ്‌ (Driving Permit) ആണ് അനുവദിക്കുക. പതിനെട്ടു വയസ് പൂര്‍ത്തിയായ ശേഷം ഇവരുടെ പെര്‍മിറ്റ്‌  പുതുക്കി നല്‍കും. അപേക്ഷകര്‍ പ്രകടിപ്പിക്കുന്ന താല്‍പര്യം അനുസരിച്ച്‌ അഞ്ചോ പത്തോ വര്‍ഷ കാലാവധിയുള്ള ഡ്രൈവിംഗ് ലൈസന്‍സ്  (Driver’s license) ആണ് പതിനെട്ടു വയസ് പൂര്‍ത്തിയായവര്‍ക്ക്  അനുവദിക്കുക. 

Also Read: Oman: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഒമാന്‍

Driving Permit നേടുന്നതിന് വാഹനം ഓടിക്കുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുന്ന വൈകല്യങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും അപേക്ഷകര്‍ മുക്തരായിരിക്കണമെന്ന വ്യവസ്ഥയുണ്ട്. വിദേശികള്‍ക്ക് നിയമാനുസൃത ഇഖാമയും ഉണ്ടായിരിക്കണം. 

സൗദി ട്രാഫിക് ഡയറക്ടറേറ്റിന്‍റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂളില്‍ തിയറി പരീക്ഷയും ഡ്രൈവിംഗ് ടെസ്റ്റും പാസാകുന്നവര്‍ക്കാണ് Driving Permit ലഭിക്കുക.....

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News