നബിദിനം ഒക്ടോബർ ഒൻപതിന്, ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു

ഒമാനിൽ ഒക്ടോബർ 9 ന് പൊതു അവധി പ്രഖ്യാപിച്ചു

Written by - Zee Malayalam News Desk | Last Updated : Sep 28, 2022, 12:39 PM IST
  • സർക്കാർ, സ്വകാര്യ മേഖലകളിൽ അന്നേ ദിവസം അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു
  • നബിദിനം പ്രമാണിച്ചാണ് ഒക്ടോബർ ഒൻപത് ഞായറാഴ്ച രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചത്
  • എട്ടിന് യു.എ.ഇയിലെ സ്വകാര്യ മേഖലയ്ക്ക് അവധിയായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി
നബിദിനം ഒക്ടോബർ ഒൻപതിന്, ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ഒക്‌റ്റോബര്‍ 9ന്  നബിദിനം ആഘോഷിക്കും. ഒമാനിൽ ഒക്ടോബർ 9 ന് പൊതു അവധി പ്രഖ്യാപിച്ചു. നബിദിനം പ്രമാണിച്ചാണ് ഒക്ടോബർ ഒൻപത് ഞായറാഴ്ച രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചത്. സർക്കാർ, സ്വകാര്യ മേഖലകളിൽ അന്നേ ദിവസം അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍,  കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ക്ക് വേണ്ടി അബ്ദുല്‍ മജീദ് ബാഖവി എന്നിവര്‍ അറിയിച്ചു.

ഒക്ടോബർ എട്ടിന് യു.എ.ഇയിലെ സ്വകാര്യ മേഖലയ്ക്ക് അവധിയായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയായിരിക്കും. യു.എ.ഇയിൽ ഇന്നാണ് റബിഉൽ അവ്വൽ ഒന്ന്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News