Kuwait: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട

Drugs Seized In Kuwait: മയക്കുമരുന്നിനെ കുറിച്ചുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കുകയായിരുന്നുവെന്നാണ് വിവരം

Written by - Ajitha Kumari | Last Updated : Mar 13, 2023, 02:32 PM IST
  • കുവൈത്തിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി
  • രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കുകയായിരുന്നു
  • രാജ്യത്ത് മയക്കുമരുന്ന് ഉപയോഗവും വിപണനവും ഗണ്യമായി വർധിച്ചതായാണ് കണക്ക്
Kuwait: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട

കുവൈത്ത്: കുവൈത്തിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. 120 കിലോഗ്രാം ഹാഷിഷും 36,000 ക്യാപ്റ്റഗൺ ഗുളികകളും അടക്കമുള്ള മാരക ലഹരി വസ്തുക്കളാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്‍റെ മേല്‍നോട്ടത്തിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. 

Also Read: Ramadan 2023: യുഎഇയിൽ സ്കൂളുകളുടെ പ്രവ‍ൃത്തി സമയം പ്രഖ്യാപിച്ചു

മയക്കുമരുന്നിനെ കുറിച്ചുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കുകയായിരുന്നുവെന്നാണ് വിവരം.  അടുത്തിടെ മയക്കുമരുന്ന് കടത്തുകാരിൽ നിന്നും കടുത്ത വെല്ലുവിളിയാണ് കുവൈത്ത് നേരിടുന്നത്. ഇവർക്കെതിരെ ശക്തമായ നടപടി തുടരുമെന്നും മയക്കുമരുന്ന് കടത്തുകാരുടെ വലയിൽ വീഴാൻ കുട്ടികളെയും യുവാക്കളെയും അനുവദിക്കില്ലെന്നും ശൈഖ് തലാൽ വ്യക്തമാക്കി.

Also Read: 2 ദിവസത്തിന് ശേഷം ബുധാദിത്യാ യോഗം; ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം 

അണ്ട ർ സെക്രട്ടറി ശൈഖ് മുബാറക് സലീം അൽ അലി അസ്സബാഹ് ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിച്ചിരുന്നു. തുടര്‍ നടപടികള്‍ക്കായി പ്രതികളെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റിലേക്ക് മാറ്റിയിട്ടുണ്ട്. അടുത്തകാലത്തായി രാജ്യത്ത് മയക്കുമരുന്ന് ഉപയോഗവും വിപണനവും ഗണ്യമായി വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

റ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News