റിയാദ്: സൗദിയിൽ വ്യാപകമായി ലഹരിവേട്ട തുടരുന്നതായി റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരി മരുന്നുകളുടെ ഇറക്കുമതിയും വ്യാപനവും തടയാനായി ശക്തമായ പരിശോധനകളാണ് രാജ്യത്തുടനീളം നടക്കുന്നതെന്നും. പല ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് ലഹരിക്കേസിൽ പിടിക്കപ്പെടുന്നതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Also Read: കനത്ത ചൂട് കാരണം കുവൈത്തിൽ ഏർപ്പെടുത്തിയ ഉച്ചജോലി വിലക്ക് അവസാനിച്ചു
സ്വദേശികളും വിദേശികളും പിടിയിലാകുന്നവരിൽ ഉൾപ്പെടും. കൂടാതെ അസീർ മേഖലയിലെ ദഹ്റാൻ അൽ ജനൂബ് സെക്ടറിലെ അതിർത്തി സേന നാല് നിയമലംഘകരെയും പിടികൂടിയിട്ടുണ്ട്. അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞ് കയറാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലാകുന്നത്. ഇവരിൽ നിന്ന് 37 കിലോ ഹാഷിഷ് പിടിച്ചെടുത്തിരുന്നു. ദമ്മാമിൽ ഷാബു എന്നറിയപ്പെടുന്ന ഒരു ഈജിപ്ഷ്യൻ പൗരനെ മെത്താംഫെറ്റാമൈൻ മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് അറസ്റ്റു ചെയ്തു.
Also Read: റേഷൻ കാർഡ് ഉടമകൾക്കിതാ അടിപൊളി സമ്മാനം, സിലിണ്ടർ ലഭിക്കും വെറും 428 രൂപയ്ക്ക്!
അൽ ജൗഫിൽ സക്കാക്കയിലെ ഒരു ഫാമിൽ നിന്നും ഒരു ലക്ഷത്തോളം ലഹരി ഗുളികളാണ് നാർക്കോട്ടിക് കൺട്രോൾ വിഭാഗം പിടിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു. ഭൂഗർഭ അറയിൽ രഹസ്യമായി സൂക്ഷിച്ച് വച്ച് വിപണനം നടത്തി വരികയായിരുന്ന മൂന്ന് സ്വദേശികളെയും അറസ്റ്റ് ചെയ്തു. കൂടാതെ ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ തുടർ നടപടികൾ സ്വീകരിച്ചുവരികയാണെന്നും സൗദിയിലേക്കുളള കര, ജല അതിർത്തികളിലും വിമാനത്താവളങ്ങളിലും ശക്തമായ പരിശോധനയാണ് നടത്തിവരുന്നതെന്നും. ലഹരിക്കേസിൽ പിടിക്കപ്പെടുന്നവർക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...