Saudi News: സൗദിയില്‍ പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ ബംഗ്ലാദേശിയുടെ വധശിക്ഷ നടപ്പിലാക്കി

Murder Case; പിതാവായ അയൂബ് അലിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഷാഹിൻ നിര്‍മ്മാണത്തിലിരുന്ന ഒരു കെട്ടിടത്തിന് താഴെ കുഴിച്ചിടുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 31, 2023, 02:13 PM IST
  • സൗദിയില്‍ പിതാവിനെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ബംഗ്ലാദേശി പൗരന്റെ വധശിക്ഷ നടപ്പിലാക്കി
  • പിതാവിനെ കത്തി ഉപയോഗിച്ച് ശരീരമാസകലം കുത്തി കൊലപ്പെടുത്തി
  • ബംഗ്ലാദേശി പൗരന്‍ ഷാഹിന്‍ മിയയുടെ വധശിക്ഷ സൗദി ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കി
Saudi News: സൗദിയില്‍ പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ ബംഗ്ലാദേശിയുടെ വധശിക്ഷ നടപ്പിലാക്കി

റിയാദ്: സൗദിയില്‍ പിതാവിനെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ബംഗ്ലാദേശി പൗരന്റെ വധശിക്ഷ നടപ്പിലാക്കി.  പിതാവിനെ കത്തി ഉപയോഗിച്ച് ശരീരമാസകലം കുത്തി കൊലപ്പെടുത്തിയശേഷം മൃതദേഹം വികൃതമാക്കുകയും ചെയ്ത കുറ്റത്തിനാണ് ബംഗ്ലാദേശി പൗരന്‍ ഷാഹിന്‍ മിയയുടെ വധശിക്ഷ സൗദി ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയത്.

Also Read: Abu Dhabi: ഹോളിഡേ സെയില്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്സ്

പിതാവായ അയൂബ് അലിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഷാഹിൻ നിര്‍മ്മാണത്തിലിരുന്ന ഒരു കെട്ടിടത്തിന് താഴെ കുഴിച്ചിടുകയായിരുന്നു.  ശേഷം ലഹരിമരുന്നിന് അടിമയായിരുന്ന പ്രതിയെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്യുകയും ഇയാൾ കുറ്റം ചെയ്തതായി അന്വേഷണത്തില്‍ സ്ഥിരീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് കേസ് സ്പെഷ്യൽ  കോടതിക്ക് റഫര്‍ ചെയ്തു.  തുടർന്ന് നടന്ന വിചാരണയില്‍ പ്രതിക്ക് വധശിക്ഷ നല്‍കുകയും വിധി മേല്‍ക്കോടതി ശരിവെക്കുകയുമായിരുന്നു.  തുടർന്ന് വിധി നടപ്പാക്കാന്‍ സൗദി റോയല്‍ കോര്‍ട്ട് ഉത്തരവിടും പ്രതിയെ ജിസാനില്‍ വധശിക്ഷയ്ക്ക് വിധേയനാക്കുകയുമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News