Kuwait: പ്ര​വേ​ശ​ന​വി​ല​ക്ക് നീ​ക്കു​ന്നു, വാ​ക്സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്ക് ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ല്‍ പ്ര​വേ​ശ​നം

പ്രവാസികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമായി, കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു‌​ട​ര്‍​ന്ന് ഇ​ന്ത്യ​യു​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​വേ​ശ​ന വി​ല​ക്ക് നീക്കാന്‍ തീരുമാനമെടുത്ത്  കു​വൈ​റ്റ്.

Written by - Zee Malayalam News Desk | Last Updated : Jun 17, 2021, 09:47 PM IST
  • കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു‌​ട​ര്‍​ന്ന് ഇ​ന്ത്യ​യു​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​വേ​ശ​ന വി​ല​ക്ക് നീക്കാന്‍ തീരുമാനമെടുത്ത് കു​വൈ​റ്റ്.
  • നിബന്ധനകളോടെയാണ് പ്രവേശനം. കുവൈറ്റ് നിര്‍ദ്ദേശിച്ചിട്ടുള്ള വാക്സിന്‍ സ്വീകരിച്ചവര്‍ക്കും താ​മ​സ വിസ​യു​ള്ള വി​ദേ​ശി​ക​ള്‍​ക്കുമാണ് പ്രവേശനം അനുവദിക്കുന്നത്.
Kuwait: പ്ര​വേ​ശ​ന​വി​ല​ക്ക് നീ​ക്കു​ന്നു, വാ​ക്സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്ക് ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ല്‍ പ്ര​വേ​ശ​നം

Kuwait City: പ്രവാസികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമായി, കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു‌​ട​ര്‍​ന്ന് ഇ​ന്ത്യ​യു​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​വേ​ശ​ന വി​ല​ക്ക് നീക്കാന്‍ തീരുമാനമെടുത്ത്  കു​വൈ​റ്റ്.

നിബന്ധനകളോടെയാണ് പ്രവേശനം.  കുവൈറ്റ്  (Kuwait)നിര്‍ദ്ദേശിച്ചിട്ടുള്ള വാക്സിന്‍ സ്വീകരിച്ചവര്‍ക്കും താ​മ​സ വിസ​യു​ള്ള വി​ദേ​ശി​ക​ള്‍​ക്കുമാണ് പ്രവേശനം അനുവദിക്കുന്നത്.  കൂടാതെ, പി.സി.ആര്‍ പരിശോധനയില്‍ കോവിഡ്​ മുക്​തനാണെന്ന്​ തെളിയിക്കുകയും വേണം. 

ഓ​ഗ​സ്റ്റ് 1 മുതലാണ്‌ പ്രവേശനം അനുവദിക്കുക.  കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ  (Corona Emergency Committee) ശുപാര്‍ശ അംഗീകരിച്ചാണ് മന്ത്രിസഭാ തീരുമാനം.  അവധിക്ക് നാട്ടില്‍ എത്തി സ്വദേശത്ത്  കുടുങ്ങിപ്പോയ  ആയിരങ്ങള്‍ക്ക് ഈ തീരുമാനം പ്രയോജനം ചെയ്യും.

ഫൈ​സ​ര്‍, ആ​സ്ട്ര​സെ​ന​ക, മൊ​ഡേ​ണ, ജോ​ണ്‍​സ​ണ്‍ ആ​ന്‍​ഡ് ജോ​ണ്‍​സ​ണ്‍ എന്നീ വാക്സിനുകള്‍ക്കാണ്  കു​വൈ​റ്റ്  അംഗീകാരം നല്‍കിയിരിയ്ക്കുന്നത്.  ഈ വാക്സിന്‍റെ രണ്ടു ഡോസും എടുത്തവര്‍ക്കാണ് പ്രവേശനാനുമതി ലഭിക്കുക.

അതേസമയം, ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കൊ​വാ​ക്‌​സി​ന്  കു​വൈ​റ്റ് അം​ഗീ​കാ​രം ന​ല്‍​കി​യി​ട്ടി​ല്ല. ഈ ​വാ​ക്സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്ക് കു​വൈ​റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ അ​നു​മ​തി​ ലഭിക്കില്ല. എന്നാല്‍,  കോവിഷീല്‍ഡ് എടുത്തവര്‍ക്ക് പ്രവേശനം ലഭിക്കും.

Also Read: Kuwait: പ്ര​തി​ദി​ന Covid രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു, നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

കൂടാതെ,  കുവൈറ്റില്‍  വച്ച്‌ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക്  ഇനി രാജ്യത്തിന് പുറത്തേക്ക് യാത്രചെയ്യാനും തിരിച്ചുവരാനും സാധിക്കും. രാജ്യത്ത് നിലവിലുള്ള ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം യാത്ര എന്നുമാത്രം.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിമൂലം  ആശങ്കയില്‍ കഴിഞ്ഞിരുന്ന പ്രവാസികള്‍ക്ക്​ ആശ്വാസമേകുന്ന തീരുമാനമാണ്​ വ്യാഴാഴ്​ച ചേര്‍ന്ന കുവൈറ്റ്   മന്ത്രിസഭ കൈക്കൊണ്ടിരിയ്ക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News