Kuwait City: കോവിഡിനെ അതിജീവിക്കാനുള്ള തീവ്രശ്രമത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. അതിനായി നിയന്ത്രണങ്ങള്‍ക്കൊപ്പം വാക്സിനേഷന് ഊര്‍ജ്ജിതമായി നടപ്പാക്കുകയാണ് അറബ് രാജ്യങ്ങള്‍.
ഇതിനിടെ, വാക്സിനേഷന് സംബന്ധിച്ച റിപ്പോര്‍ട്ട് കുവൈറ്റ് പുറത്തുവിട്ടു. കുവൈറ്റില്‍ കോവിഡ് പ്രതിരോധ വാക്സിന് 2 ഡോസ് എടുത്തവര്‍ 71% ആയതായി ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹ് അറിയിച്ചു. 1 ഡോസ് എടുത്തവര്‍ 79% ആയെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം, രാജ്യം സാധാരണ ജീവിതത്തിന് വളരെ അടുത്ത് എത്തിയെന്നാണ് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് അഭിപ്രായപ്പെട്ടത്. കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള ഗണ്യമായ കുറവും 2 ഡോസ് വാക്സിന് എടുത്തവരുടെ എണ്ണം 70%കവിഞ്ഞതും ആഗോള തലത്തില്‍ ഏറ്റവും മെച്ചപ്പെട്ട സാഹചര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കുവൈറ്റില്‍ കൂടുതല്‍ RT-PCR പരിശോധനാ കേന്ദ്രങ്ങള്‍ ആരോഗ്യമന്ത്രാലയം ഏര്‍പ്പെടുത്തുകയാണ്. ഓരോ ഗവര്‍ണറേറ്റിലും ഓരോ കേന്ദ്രം വീതമാണ് അധികം ഏര്‍പ്പെടുത്തുന്നത് .
Also Read: Covid-19: ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, 30 ദിവസം പഴക്കമുള്ള മൃതദേഹത്തിലും കൊറോണ വൈറസ് ...!!
വിദേശികളുടെ പ്രവേശന വിലക്ക് നീങ്ങി, വിമാന സര്‍വീസുകള്‍ സജീവമായതോടെ അവധിക്ക് പോകുന്ന പ്രവാസികളുടെയും അതോടൊപ്പം വിദേശത്ത് പോകുന്ന കുവൈറ്റികളുടെയും എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട് . ഇത് മൂലം കോവിഡ് പരിശോധന കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് . ഈ പശ്ചാത്തലത്തിലാണ് ഓരോ ഗവര്‍ണറേറ്റിലും അധികമായി ഒരു പരിശോധനാകേന്ദ്രം കൂടി സജ്ജമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...