ദുബൈ: ജയിലില്‍ കഴിയുന്ന പിതാവിന്‍റെ സാന്നിധ്യം തന്‍റെ വിവാഹത്തില്‍ ഉണ്ടാകണമെന്ന പെണ്‍കുട്ടിയുടെ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് ദുബൈ പോലീസ്. അറബ് പെണ്‍കുട്ടിയാണ് പിതാവിന് തന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി അപേക്ഷ നല്‍കിയത്. തുടര്‍ന്ന് ദുബൈ ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പ്യൂണിറ്റീവ് ആന്‍റ് കറക്ഷനല്‍ എസ്റ്റാബ്ലിഷ്മെന്‍റ് പെണ്‍കുട്ടിയുടെ ആഗ്രഹം നിറവേറ്റുകയായിരുന്നു.
#News | Dubai Police fulfil Bride’s Wish to Have Wedding Officiated in Presence of Inmate Father
Details:https://t.co/IeLBHXfXCJ#YourSecurityOurHappiness#SmartSecureTogether pic.twitter.com/DpUGTJOvSD
— Dubai Policeشرطة دبي (@DubaiPoliceHQ) January 14, 2024
Also Read: സൗദിയില്‍ മൂന്നിടങ്ങളിൽ തീപിടിത്തം
അറബ് വംശജനായ യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിച്ചതിന് പിന്നാലെ ഇക്കാര്യം അറിയിച്ച് പെണ്‍കുട്ടി ജയില്‍ വകുപ്പിന് കത്തെഴുതിയിരുന്നു. പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ടവരുടെ സാന്നിധ്യം എല്ലാവരും ആഗ്രഹിക്കാറുള്ളതുപോലെ തന്റെ വിവാഹത്തിലും പിതാവിന്‍റെ അനുവാദവും സാന്നിധ്യവും അനിവാര്യമാണെന്ന് അവര്‍ കത്തിലൂടെ അറിയിച്ചു. വിവാഹ ചടങ്ങില്‍ പിതാവ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നതാണ് തന്‍റെയും കുടുംബത്തിന്‍റെയും അഭിലാഷമെന്നും പെണ്‍കുട്ടി കത്തിലൂടെ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ അപേക്ഷ വിശകലനം ചെയ്യുകയും കുടുംബത്തില്‍ പിതാവിന്‍റെ സ്ഥാനവും മറ്റ് സാമ്പത്തിക വൈകാരിക ഘടകങ്ങളും പരിശോധിച്ച ശേഷമാണ് ഇങ്ങനൊരു തീരുമാനമെടുത്തതെന്ന് ജയില്‍ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മര്‍വാന്‍ ജല്‍ഫാര്‍ വ്യക്തമാക്കി.
Also Read: Lord Shiva Fav Zodiac Signs: മഹാദേവന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും സർവ്വൈശ്വര്യങ്ങൾ!
മാത്രമല്ല പെണ്‍കുട്ടിയുടെ സന്തോഷത്തിനായി വിവാഹവേദിയും മറ്റ് സഹായങ്ങളും അധികൃതര്‍ നല്‍കി. ജയില്‍ വകുപ്പ് ഒരുക്കിയ വിവാഹ വേദിയിലായിരുന്നു അറബ് പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. ഇതിനുപുറമെ പുതിയ വീട് ഒരുക്കുന്നതിനുള്ള സഹായവും അധികൃതര്‍ നല്‍കിയിട്ടുണ്ട്. വിവാഹത്തിന് കാര്‍മ്മികത്വം വഹിക്കുന്നതിനായി വകുപ്പ് ശൈഖ് അഹ്മദ് അല്‍ ഷിഹിയെ ക്ഷണിച്ചു. ഇത് തടവുകാരുടെ കുടുംബത്തിന് കരുതല്‍ നല്‍കുന്ന പദ്ധതികളുടെ ഭാഗമാണെന്ന് ഓഫീസര്‍ അറിയിച്ചു. ശേഷം വധൂവരന്‍മാരും പിതാവും ദുബൈ പോലീസിന് നന്ദി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.