Saudi National Games: സൗദി ദേശീയ ഗെയിംസിൽ ഇന്ത്യൻ പ്രതിഭകളുടെ സ്വർണനേട്ടം!

Saudi National Games: ആലപ്പുഴ സ്വദേശി അൻസലും കോഴിക്കോട്​ സ്വദേശി ശാമിലുമാണിവർ. ഇതോടെ ബാഡ്മിൻറൺ വ്യക്തിഗത ചാമ്പ്യഷിപ്പിൽ ഇന്ത്യൻ ആധിപത്യം പൂർണമായിരിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Nov 28, 2023, 02:31 PM IST
  • സൗദി ദേശീയ ഗെയിംസിൽ ചരിത്രം ആവർത്തിച്ച്​ ഇന്ത്യൻ പ്രതിഭകളുടെ സ്വർണനേട്ടം.
Saudi National Games: സൗദി ദേശീയ ഗെയിംസിൽ ഇന്ത്യൻ പ്രതിഭകളുടെ സ്വർണനേട്ടം!

റിയാദ്: സൗദി ദേശീയ ഗെയിംസിൽ ചരിത്രം ആവർത്തിച്ച്​ ഇന്ത്യൻ പ്രതിഭകളുടെ സ്വർണനേട്ടം.  ബാഡ്മിൻറൺ വനിതാ വിഭാഗം സിംഗിൾസിൽ കോഴിക്കോട് കൊടുവള്ളി സ്വദേശിനിയും റിയാദിലെ മിഡിലീസ്​റ്റ്​ ഇൻർനാഷനൽ ഇന്ത്യൻ സ്​കുളിലെ 12-ാം ക്ലാസ്​ വിദ്യാർത്ഥിനിയുമായ ഖദീജ നിസയും ഹൈദരാബാദ് സ്വദേശിയും ഇതേ സ്കൂളിൽ 12-ാം ക്ലാസ് വിദ്യാർത്ഥിയുമായ ശൈഖ് മെഹദ് ഷായുമാണ് കഴിഞ്ഞ വർഷത്തെ ചരിത്രം അതേപടി ആവർത്തിച്ചത്​.

Also Read: ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച 25 പ്രവാസികൾ പിടിയിൽ!

ഇരുവരും അതാത്​ വിഭാഗങ്ങളില സ്വർണ മെഡലും 10 ലക്ഷം റിയാൽ സമ്മാനത്തുകയും സ്വന്തമാക്കിയിട്ടുണ്ട്.  അതുപോലെ പുരുഷ വിഭാഗത്തിൽ വെള്ളിയും വെങ്കലവും സ്വന്തമാക്കിയതും രണ്ട്​ മലയാളികളാണ്.  ആലപ്പുഴ സ്വദേശി അൻസലും കോഴിക്കോട്​ സ്വദേശി ശാമിലുമാണിവർ. ഇതോടെ ബാഡ്മിൻറൺ വ്യക്തിഗത ചാമ്പ്യഷിപ്പിൽ ഇന്ത്യൻ ആധിപത്യം പൂർണമായിരിക്കുകയാണ്. തിങ്കളാഴ്​ച ഉച്ചകഴിഞ്ഞ്​​ റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിന് സമീപമുള്ള മെഹ്ദി സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് നാലുപേരും സുവർണ്ണ നേട്ടം കൊയ്തത്.   

Also Read: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: കാർ വാഷിംഗ് സെന്ററിൽ നിന്നും കണ്ടെത്തിയത്500 രൂപയുടെ 19 കെട്ടുകൾ!

 

എല്ലാവരും റിയാദ്​ ക്ലബന്റെ  ബാനറിലാണ്​ കളിക്കളത്തിലിറങ്ങിയത്​. വനിതാ വിഭാഗം സിംഗിൾസിൽ സൗദി അത്​ലറ്റുകളായ ഹയാ മദ്​റഅ്, ഹീതർ റീസ യഥാക്രമം​ വെള്ളിയും വെങ്കലവും നേടി. ഖദീജ നിസ പ്രവാസി സമൂഹത്തിന്​ അഭിമാനം പകർന്നാണ്​ ബാഡ്​​മിൻറണിൽ അജയ്യത ആവർത്തിക്കുന്നതെന്നത് ശ്രദ്ധേയം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News