മസ്കറ്റ്: അമിത് നാരംഗ് ഒമാനിലെ ഇന്ത്യയുടെ പുതിയ അംബാസഡർ (Ambassodar). മുനു മഹാവർ സ്ഥാനമൊഴിയുന്ന ഒഴിവിലാണ് പുതിയ നിയമനം. മൂന്ന് വർഷത്തിന് ശേഷമാണ് മുനു മഹാവർ സ്ഥാനമൊഴിയുന്നത്.
നിലവിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയാണ് അമിത് നാരംഗ്. 2001ലാണ് അമിത് നാരംഗ് ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നത്. പബ്ലിസിറ്റി ഡിവിഷനിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2003ൽ ബീജിങ്ങിലെ ഇന്ത്യൻ എംബസിയിൽ (Embassy) നിയമിതനായി.
മുനു മഹാവറിനെ മാലിദ്വീപിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിച്ചു. 1996 ഐഎഫ്എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് മുനു മഹാവർ. മുനു മാഹവറും അമിത് നാരംഗും ഉടൻ ചുമതലയേൽക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...