Fire In Dammam: ദമാമിലെ ഇരുമ്പുഫാക്ടറിയിൽ തീപിടുത്തം; ആളപായമില്ല

Fire Reported In Dammam: അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീ പൂര്‍ണ്ണമായും അണക്കാനുള്ള ശ്രമം തുടരുകയാണെന്ന് സൗദി പ്രതിരോധ വിഭാഗം  അറിയിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 4, 2023, 01:42 PM IST
  • ദമാമിലെ ഇരുമ്പു ഫാക്ടറിയിലുണ്ടായ തീപിടുത്തം
  • ഇന്നലെ വൈകുന്നേരമാണ് ദമാമിലെ ഏറ്റവും വലിയ ഇരുമ്പു ഫാക്ടറികളിലൊന്നില്‍ തീ പിടിച്ചത്
  • തീ പൂര്‍ണ്ണമായും ഇതുവരെ അണക്കാനായിട്ടില്ല
Fire In Dammam: ദമാമിലെ ഇരുമ്പുഫാക്ടറിയിൽ തീപിടുത്തം; ആളപായമില്ല

റിയാദ്: ദമാമിലെ ഇരുമ്പു ഫാക്ടറിയിലുണ്ടായ തീപിടുത്തം സൗദി അധികൃതർ നിയന്ത്രണ വിധേയമാക്കി.  ഇന്നലെ വൈകുന്നേരമാണ് ദമാമിലെ ഏറ്റവും വലിയ ഇരുമ്പു ഫാക്ടറികളിലൊന്നില്‍ തീ പിടിച്ചത്. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അധീനതയിലുള്ള ഇഖ്ബാരിയ ടെലിവിഷനാണ് നൽകിയത്.  തീ പൂര്‍ണ്ണമായും ഇതുവരെ അണക്കാനായിട്ടില്ല. 

Also Read: Saudi Arabia: സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; സിറിയ സ്വദേശി അറസ്റ്റിൽ

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീ പൂര്‍ണ്ണമായും അണക്കാനുള്ള ശ്രമം തുടരുകയാണെന്ന് സൗദി പ്രതിരോധ വിഭാഗം  അറിയിച്ചിട്ടുണ്ട്. സൗദി റെഡ് ക്രസന്റിലെ മൂന്നോളം ടീമുകളും സിവില്‍ ഡിഫന്‍സിലെ നാല്‌ ടീമുകളുമാണ് തീ അണക്കുന്നതില്‍ നേതൃത്വം നൽകിയതെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.  എയര്‍കണ്ടീഷ്ണറുകള്‍ നിര്‍മ്മിക്കുന്ന ഫാക്റിയിലാണ് തീപിടുത്തമുണ്ടായത്.  തീ കത്തിപ്പിടിക്കാവുന്ന വസ്തുക്കള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പതിനായിരം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഫാക്ടറി സ്ഥിതി ചെയ്യുന്നത് ദമാമിനും കോബാറിനും ഇടയിലാണ്.

Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ 

മി‍‍ഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ എംഎ യൂസഫലി ഒന്നാം സ്ഥാനത്ത്

 മി‍‍ഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത് ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എംഎ യൂസഫലിയാണ്.  പ്രമുഖ വാണിജ്യ മാഗസിനായ അറേബ്യൻ ബിസിനസ് ആണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. 

Also Read: ബ്രഹ്മപുരം തീപിടിത്തം: പുകയില്‍ മുങ്ങി കൊച്ചി; തീയണയ്ക്കാൻ തീവ്രശ്രമം 

 

പശ്ചിമേഷ്യയിൽ ലുലു ഗ്രൂപ്പിന്‍റെ വളർച്ച മുൻനിർത്തിയാണ് എംഎ യൂസുഫലി ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്.  ചോയിത്ത്‌ റാം ഗ്രൂപ്പ് ഗ്രൂപ്പ് ചെയർമാൻ എൽ.ടി പഗറാണിയാണ് രണ്ടാം സ്ഥാനത്ത്‌. ദുബൈ ഇസ്ലാമിക് ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അഡ്നൻ ചിൽവാനാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് നാലാമതും, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് സിഇഒ സുനിൽ കൗശൽ അഞ്ചാം സ്ഥാനത്തുമെത്തി.  ഗസാൻ അബൂദ് ഗ്രൂപ്പ് സിഇഒസുരേഷ് വൈദ്യനാഥൻ, ബുർജിൽ ഹോൾഡിംഗ്സ് ചെയർമാൻ ഡോ ഷംഷീർ വയലിൽ, ഇമാമി ഗ്രൂപ്പ് ഡയറക്ടർ പ്രശാന്ത് ഗോയങ്ക എന്നിവരും റാങ്ക് പട്ടികയിൽ ആദ്യ പത്തിൽ ഉൾപ്പെടുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News