Saudi Arabia: വ്യവസായ മേഖലയിൽ വനിതാ തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചതായി സൗദി

Saudi Arabia: 2019 നും 2022 നും ഇടയില്‍ വ്യവസായ മേഖലയില്‍ 63,892 വനിതകളാണ് തൊഴിലെടുക്കുന്നതെന്നും റിയാദിലാണ് ഏറ്റവും കൂടുതല്‍ വനിതാ തൊഴിലാളികള്‍ വ്യവസായ മേഖലയില്‍ ജോലിചെയ്യുന്നതെന്നുമാണ് റിപ്പോർട്ട്

Written by - Ajitha Kumari | Last Updated : Mar 9, 2023, 02:02 PM IST
  • വ്യവസായ മേഖലയിൽ വനിതാ തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചതായി സൗദി
  • 2019 നും 2022 നും ഇടയില്‍ 93 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്
Saudi Arabia: വ്യവസായ മേഖലയിൽ വനിതാ തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചതായി സൗദി

റിയാദ്: വ്യവസായ മേഖലയില്‍ വനിതാ തൊഴിലാളികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചതായി സൗദി അറേബ്യ റിപ്പോർട്ട് ചെയ്തു. 2019 നും 2022 നും ഇടയില്‍ 93 ശതമാനത്തിലധികം വനിതാ തൊഴിലാളികളുടെ എണ്ണത്തില്‍ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് വ്യവസായ, ധാതുലവണ മന്ത്രാലയമാണ് പുറത്തുവിട്ടത്.

Also Read: Arab League: അറബ് ഇൻഫോർമേഷൻ മന്ത്രിമാരുടെ യോഗം കുവൈത്തിൽ

2019 നും 2022 നും ഇടയില്‍ വ്യവസായ മേഖലയില്‍ 63,892 വനിതകളാണ് തൊഴിലെടുക്കുന്നതെന്നും റിയാദിലാണ് ഏറ്റവും കൂടുതല്‍ വനിതാ തൊഴിലാളികള്‍ വ്യവസായ മേഖലയില്‍ ജോലിചെയ്യുന്നതെന്നുമാണ് റിപ്പോർട്ട്. വ്യവസായമേഖലയിലെ വനിതാ തൊഴിലാളികളുടെ എണ്ണത്തില്‍ തൊട്ടുപിന്നില്‍ നിൽക്കുന്നത് മക്കയാണ്. മൂന്നാമതായി വന്നിരിക്കുന്നത് കിഴക്കന്‍ മേഖലയാണ്.  

Also Read: Yuri Gagarin Birthday: ആദ്യം പൈലറ്റ് പിന്നെ ബഹിരാകാശ യാത്രികൻ, അറിയാം യൂറി ഗഗാറിനെ കുറിച്ച്... 

സൗദിയുടെ വിഷന്‍ 2030 പദ്ധതിപ്രകാരം സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യത്തിന് ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായാണ് തൊഴില്‍മേഖലയില്‍ സ്ത്രീ മുന്നേറ്റമെന്ന് ചൂണ്ടിക്കാണിക്കുന്നത്. എല്ലാ പൗരന്‍മാര്‍ക്കും ജോലിയെന്ന ലക്ഷ്യം കൈവരിക്കുക എന്നതാണ് സൗദിയുടെ ലക്‌ഷ്യം.  അത്യാധുനിക സാങ്കേതിക വിദ്യ വ്യവസായ മേഖലയില്‍ ഉപയോഗപ്രദമാക്കുന്നുവെന്നാണ് വിഷന്‍ 2030 ന്റെ പ്രത്യേകത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News