സൈനിക സഹകരണം വിപുലപ്പെടുത്തുന്നു: ഇന്ത്യൻ ഡിഫൻസ് കോളേജ് ഉന്നതതല സംഘം യുഎഇയിൽ

യുഎഇ ഇന്ത്യ സംയുക്ത പരിശീലനങ്ങളും സൈനികാഭ്യാസങ്ങളും നടത്തുന്നതും അന്താരാഷ്ട്ര  സംഭവവികാസങ്ങളും  കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായി. സമുദ്ര സുരക്ഷയടക്കമുള്ള കാര്യങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ സഹകരണമുണ്ട്. ഭീകര ശൃംഖലകൾ, ഭീകരർക്ക് സഹാസം നൽകുന്ന സംഘടനകള്‍, സാമ്പത്തിക സ്രോതസ്സുകൾ എന്നിവയ്ക്കെതിരെ ഇരുരാജ്യങ്ങളും സംയുക്ത നടപടി സ്വീകരിക്കും.

Written by - നിമിഷ ഹരീന്ദ്രബാബു | Edited by - Priyan RS | Last Updated : Jun 4, 2022, 05:42 PM IST
  • യുഎഇ ഇന്ത്യ സംയുക്ത പരിശീലനങ്ങളും സൈനികാഭ്യാസങ്ങളും നടത്തുന്നതും അന്താരാഷ്ട്ര സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായി.
  • പ്രതിരോധരംഗത്തെ തന്ത്രപ്രധാന സഹകരണം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ ഡിഫൻസ് കോളേജ് ഉന്നതതല സംഘം യുഎഇയിലെത്തിയത്.
  • യുഎഇ ഉന്നതതല സൈനിക പ്രതിനിധി സംഘം ഇന്ത്യയിലെത്തിയപ്പേൾ ഇന്ത്യയിലെ സുപ്രധാന പഠന - പരിശീലന കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു.
സൈനിക സഹകരണം വിപുലപ്പെടുത്തുന്നു: ഇന്ത്യൻ ഡിഫൻസ് കോളേജ് ഉന്നതതല സംഘം യുഎഇയിൽ

ദുബായ്: പ്രതിരോധ രംഗത്തെ സഹകരണം കൂടുതൽ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഡിഫൻസ് കോളേജ് ഉന്നതതല സംഘം യുഎയിലെത്തി. എയർ വൈസ് മാർഷൽ തേജ്ബീർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുഎഇ പ്രതിരോധ മന്ത്രാലയം അണ്ടർസെക്രട്ടറി മത്തർ സാലിം അലി അൽ ദാഹിരിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളുടെയും സൈനിക- സുരക്ഷാ കാര്യങ്ങളിൽ വിശദമായ ചർച്ച നടക്കുന്നുണ്ട്. ഇരു രാജ്യങ്ങളുടെയും സൈനിക സഹകരണവും കൂടിക്കാഴ്ചയിൽ പ്രധാനമാണ്. 

യുഎഇ ഇന്ത്യ സംയുക്ത പരിശീലനങ്ങളും സൈനികാഭ്യാസങ്ങളും നടത്തുന്നതും അന്താരാഷ്ട്ര  സംഭവവികാസങ്ങളും  കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായി. സമുദ്ര സുരക്ഷയടക്കമുള്ള കാര്യങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ സഹകരണമുണ്ട്. ഭീകര ശൃംഖലകൾ, ഭീകരർക്ക് സഹാസം നൽകുന്ന സംഘടനകള്‍, സാമ്പത്തിക സ്രോതസ്സുകൾ എന്നിവയ്ക്കെതിരെ ഇരുരാജ്യങ്ങളും സംയുക്ത നടപടി സ്വീകരിക്കും. പ്രതിരോധരംഗത്തെ തന്ത്രപ്രധാന സഹകരണം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ ഡിഫൻസ് കോളേജ് ഉന്നതതല സംഘം യുഎഇയിലെത്തിയത്. 

Read Also: Earthquake: കുവൈത്തിൽ ഭൂചലനം; 4.4 തീവ്രത രേഖപ്പെടുത്തി

യുഎഇ ഉന്നതതല സൈനിക പ്രതിനിധി സംഘം ഇന്ത്യയിലെത്തിയപ്പേൾ ഇന്ത്യയിലെ സുപ്രധാന പഠന - പരിശീലന കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. സ്കൂൾ ഓഫ് ആർട്ടിലറി, ആർമേഡ് കോർപ്സ് സെന്റർ ആൻഡ് സ്കൂൾ, മെക്കനൈസ്ഡ് ഇൻഫൻട്രി സെന്റർ ആൻഡ് സ്കൂൾ, നാഷനൽ ഡിഫൻസ് അക്കാദമി, ആർമി സതേൺ കമാൻഡ് ആശുപത്രി, ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഫിസിക്കൽ ട്രെയ്നിങ്, മിലിറ്ററി ഇന്റലിജൻസ് സ്ക്കൂൾ, ബോംബെ എൻജിനിയേഴ്സ് ഗ്രൂപ്പ് ആൻഡ് സെന്റർ, സൈനിക വാഹനങ്ങൾ നിർമ്മിക്കുന്ന പുണെ ടാറ്റ മോട്ടോഴ്സ് എന്നിവടങ്ങളിൽ ഏറ്റവും അടുപ്പമുള്ള രാജ്യങ്ങളുടെ പ്രതിനിധികൾക്ക് മാത്രമാണ് പ്രവേശനാനുമതി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News