ദോഹ: ആഗോളതലത്തില്‍ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി.
ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇറാന്, ഇറാക്ക്, ലബനന്, നേപ്പാള്‍, പാക്കിസ്ഥാന്, ഫിലിപ്പൈന്‍സ്, ദക്ഷിണ കൊറിയ, ശ്രീലങ്ക, സിറിയ, തായ്ലന്ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഖത്തറില്‍ താമസ വിസയുള്ളവര്‍, വിസിറ്റ് വിസക്കാര്‍, വര്‍ക്ക് പെര്‍മിറ്റ്, താത്കാലിക വിസക്കാര്‍ എന്നിവര്‍ക്കെല്ലാം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്തറില്‍ പ്രവേശിക്കാന്‍ കഴിയില്ല.
അതേസമയം, കൊറോണ വൈറസ് ബാധ വ്യാപിക്കാതിരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് വിലക്കെന്ന് അധികൃതര്‍ അറിയിച്ചിരിയ്ക്കുകയാണ്.
എന്നാല്‍, ഖത്തര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയാതോടെ കുടുങ്ങിയത് നാട്ടില്‍ അവധിയ്ക്കെത്തിയ മലയാളികളാണ്. നാട്ടില്‍ അവധിയ്ക്ക് എത്തിയ പതിനായിരക്കണക്കിന് മലയാളികളുടെ മടക്കയാത്രയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.