ജെന്‍സി ജെനൂസ് വേള്‍ഡ്, അല്ലെങ്കില്‍ ജെനൂസ് വ്ളോഗ് എന്ന് യൂട്യൂബ് ചാനലുകൾ ഉണ്ടാക്കുന്നതിന് മുന്‍പ് അച്ഛന്റെ മദ്യപാനവും വഴക്കും പിന്നെയുളള തല്ലും പിന്നീട് അനാഥാലയത്തിലും ബന്ധുവീട്ടിലും ജീവിതം. കുട്ടിക്കാലം തന്റെ വിഷമവും ആഗ്രവും എന്തിന് സങ്കടം പോലും പറയാൻ ആരും ഇല്ലാത്ത കുട്ടിക്കാലം . വിവാഹ ശേഷം എന്റെ സ്വഭാവത്തിലും വലിയ മാറ്റങ്ങളുണ്ടായി. പണ്ടൊക്കെ എനിക്ക് എല്ലാത്തിനോടും വല്ലാത്ത ദേഷ്യവും വെറുപ്പുമൊക്കെ ആയിരുന്നു. മനസ് തുറന്ന് ജെൻസിയും ശരത്തും.
ജീവിതത്തില്‍ സന്തോഷവും സമാധാനവും എന്തെന്ന് അറിയാത്ത ഞാൻ ചെറുപ്രായത്തിൽ വിവാഹം കഴിച്ചു. അതും 21 വയസ്സ് തികഞ്ഞതും വിവാഹം. കൊവിഡ്ക്കാലത്ത് ആയിരുന്നു വിവാഹം. അന്ന് സമൂഹത്തിൽ വലിയ ചർച്ചയായിരുന്നു. പക്ഷേ ഞാൻ കല്ല്യാണം കഴിച്ചു എന്നോർത്ത് എന്റെ ലൈഫ് തീർന്നിട്ടില്ല. ജീവിതത്തിലെ സന്തോഷങ്ങൾ പോയ എന്റെ ലൈഫ് ഞാൻ അവിടെ നിന്നാണ് ജീവിതം തുടങ്ങിയത്. അത് പക്ഷേ എല്ലാവർക്കും അങ്ങനെ ആകണം എന്നില്ല.
എന്റെ പ്രായത്തിലുളള കൂട്ടുകാർ കല്ല്യാണം കഴിച്ചതിൽ എന്റെ അനുഭവം അല്ല അവർക്ക്. അതിൽ കുറച്ച് പേർക്ക് കുട്ടിയുണ്ടായി . അതികം ആളുകളും കുട്ടികളെ നോക്കി വീട്ടിലിരിക്കുന്നു. ആർക്കും പ്രോഫഷണൽ ലൈഫില്ല. എല്ലാവരും ഒതുങ്ങി കൂടി. ചെറിയ പ്രായത്തില്‍ കല്യാണം കഴിച്ചതിന്റെ പ്രശ്‌നനങ്ങള്‍ ബന്ധുക്കള്‍ക്ക് ഉണ്ടായിരുന്നു. വിവാഹ സമയത്ത് ഞങ്ങൾ കുറെ തീരുമാനം എടുത്തിരുന്നു. പരസ്പരം ഇരുവരും താങ്ങായി നിൽക്കണം എന്ന് ഞങ്ങൾ തീരുമാനിച്ചു.
ഭര്‍ത്താവിന്റെ വീട്ടില്‍ അമ്മയുമായി നേരത്തെ പരിചയുമുണ്ടായിരുന്നു. അത് കൊണ്ട് കൂടിയാണ് അങ്ങനെയൊരു തീരുമാനം എടുത്തത്. ഇപ്പോള്‍ ഞാന്‍ ഇത്രയും സന്തോഷത്തോടെ മനസു തുറന്ന് സംസാരിക്കുന്നത് അത്ര സമാധാനം ഉള്ളത് കൊണ്ടാണ്. അങ്ങനെ ഞങ്ങള്‍ ഇരുപത്തിയൊന്നാം വയസ്സില്‍ രജിസ്റ്റര്‍ വിവാഹം കഴിച്ചു. വീട്ടുകാരെല്ലാം പങ്കെടുത്തിരുന്നു. അങ്ങനെ ജീവിതത്തിന്റെ പുതിയൊരു അദ്ധ്യായം ആരംഭിച്ചു. ശരത്ത് എനിക്ക് എല്ലാ കാര്യത്തിലും വലിയ സപ്പോർട്ടാണ്. അതു തന്നെയാണ് ഞങ്ങളുടെ വിജയം.
അന്ന് ഞങ്ങൾക്ക് പറയത്തക്ക ജോലിയോ ശമ്പളമോ ഒന്നും ഇല്ലായിരുന്നു. പക്ഷെ സ്‌നേഹവും സമാധാനവും അവിടെ വീട്ടിൽ എനിക്ക് കിട്ടി അത് തന്നെയാണ് ഏറ്റവും ആശ്വാസം.ഞങ്ങൾക്കിടയിൽ ചിലപ്പോഴെല്ലാം പിണക്കം ഉണ്ടാകാറുണ്ട് പക്ഷേ അതിന് അതികം ആയുസ് ഉണ്ടാകാറില്ല. പെട്ടന്ന് തന്നെ ഞങ്ങള്‍ പരിഹരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...