കോമിക്സിലെ തോറിന്‍റെ പകുതി കഥകൾ പോലും നിങ്ങൾ സിനിമയിൽ കണ്ടിട്ടില്ല; കെവിൻ ഫെയ്ജ്

എന്നാൽ തോർ ലവ് ആന്‍റ് തണ്ടർ എന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് അടുക്കുംതോറും നിരവധി പേരുടെ മനസ്സിൽ ഉയർന്ന് വരുന്ന ചോദ്യമാണ് മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ തോർ ഇനി ഉണ്ടാകുമോ ഇല്ലയോ എന്നുള്ളത്. ഈ ചിത്രത്തിൽ തോർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്രിസ് ഹെമ്സ്വർത്ത് തോർ ലവ് ആന്‍റ് തണ്ടർ, മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ തന്‍റെ അവസാന ചിത്രം ആകും എന്ന സൂചന നൽകിയിരുന്നു.

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : Jun 30, 2022, 05:10 PM IST
  • റിലീസ് ചെയ്യുന്നതോടെ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ ആദ്യമായി നാലാം ഭാഗം ലഭിക്കുന്ന സൂപ്പർ ഹീറോയായി തോർ മാറും.
  • മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നത് കോമിക് ബുക്കുകളെ അടിസ്ഥാനമാക്കിയാണ്.
  • മാത്രമല്ല അടുത്തിടെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വഴി പുറത്തിറങ്ങിയ മാർവലിന്‍റെ ലോക്കി സീരീസിൽ ഒരു തവളയുടെ രൂപത്തിലുള്ള തോറിനെ കാണിച്ചിരുന്നു.
കോമിക്സിലെ തോറിന്‍റെ പകുതി കഥകൾ പോലും നിങ്ങൾ സിനിമയിൽ കണ്ടിട്ടില്ല; കെവിൻ ഫെയ്ജ്

തോർ ലവ് ആന്‍റ് തണ്ടർ എന്ന ചിത്രം ജൂലൈ 8 ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യുന്നതോടെ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ ആദ്യമായി നാലാം ഭാഗം ലഭിക്കുന്ന സൂപ്പർ ഹീറോയായി തോർ മാറും. മാർവല്‍ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അയണ്‍മാൻ, ക്യാപ്റ്റൻ അമേരിക്ക എന്നീ സൂപ്പർ ഹീറോകൾക്ക് ഇതുവരെ മൂന്ന് ചിത്രങ്ങൾ മാത്രമേ സ്വന്തമായി ലഭിച്ചിരുന്നുള്ളു. എന്നാൽ തോർ അവരിൽ നിന്നൊക്കെ വ്യത്യസ്തനാകാൻ ഒരുങ്ങുകയാണ്. 

എന്നാൽ തോർ ലവ് ആന്‍റ് തണ്ടർ എന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് അടുക്കുംതോറും നിരവധി പേരുടെ മനസ്സിൽ ഉയർന്ന് വരുന്ന ചോദ്യമാണ് മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ തോർ ഇനി ഉണ്ടാകുമോ ഇല്ലയോ എന്നുള്ളത്. ഈ ചിത്രത്തിൽ തോർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്രിസ് ഹെമ്സ്വർത്ത് തോർ ലവ് ആന്‍റ് തണ്ടർ, മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ തന്‍റെ അവസാന ചിത്രം ആകും എന്ന സൂചന നൽകിയിരുന്നു.  ഇപ്പോൾ മാർവലിന്‍റെ തലവൻ ആയ കെവിൻ ഫെയ്ജ് മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ തോറിന്‍റെ ഭാവിയെപ്പറ്റിയുള്ള ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞിരിക്കുകയാണ്. 

Read Also: Fake News Alert: സുശാന്ത് സിംഗ് രജ്പുതിന്റെ പുനർജന്മ വാർത്ത;വൈറൽ സ്‌ക്രീൻഷോട്ട് വ്യാജം

അദ്ദേഹത്തിന്‍റെ വാക്കുകളിലേക്ക്, 'കോമിക് ബുക്കുകൾ നമുക്ക് മുന്നിൽ റെഫറൻസ് ആയി ഉണ്ട്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നത് കോമിക് ബുക്കുകളെ അടിസ്ഥാനമാക്കിയാണ്. കോമിക് ബുക്കിൽ തോർ എന്ന കഥാപാത്രത്തെപ്പറ്റി ഒരുപാട് കഥകൾ ഉണ്ട്. അവയെല്ലാം ഞങ്ങൾ സിനിമകൾ വഴി പറഞ്ഞിട്ടുണ്ടോ..? ഉത്തരം ഇല്ല എന്നാണ് തോറിന്‍റെ പറയാൻ ബാക്കി വച്ച കഥകൾ ഇനിയും നിരവധി ഉണ്ടെന്നും' കെവിൻ ഫെയ്ജ് പറഞ്ഞു. 

എന്നാൽ മാർവലിന്‍റെ ഭാവി ചിത്രങ്ങളിൽ ക്രിസ് ഹെമ്സ്വർത്ത് ആണോ തോർ ആയി എത്തുക എന്ന കാര്യത്തെപ്പറ്റി കെവിൻ കൃത്യമായി ഒരു മറുപടി നൽകിയില്ല. തോർ ലവ് ആന്‍റ് തണ്ടർ എന്ന ചിത്രത്തിൽ നതാലി പോർട്ട്മാൻ മൈറ്റി തോർ ആയി എത്തുന്നുണ്ട്. മാത്രമല്ല അടുത്തിടെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വഴി പുറത്തിറങ്ങിയ മാർവലിന്‍റെ ലോക്കി സീരീസിൽ ഒരു തവളയുടെ രൂപത്തിലുള്ള തോറിനെ കാണിച്ചിരുന്നു. ത്രോഗ് എന്നാണ് കോമിക്സിൽ ഈ കഥാപാത്രത്തിന്‍റെ പേര്. ഇത്തരത്തിൽ വ്യത്യസ്തരായ തോർ കഥാപാത്രങ്ങളെ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ കാണാനുള്ള സാധ്യതകളും തള്ളിക്കളയാൻ സാധിക്കില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News