Nivin Pauly: 'യേഴ് കടൽ യേഴ് മലൈ'യിൽ താടിയും മുടിയും വളർത്തി നിവിൻ പോളി; ബർത്ഡേ സ്‌പെഷ്യൽ പോസ്റ്റർ പുറത്ത്

Yezhu Kadal Yezhu Malai poster: സംവിധായകൻ റാം നിവിൻ പോളിയുമായി ഒന്നിക്കുന്ന ചിത്രമാണ് യേഴ് കടൽ യേഴ് മലൈ.

Written by - Zee Malayalam News Desk | Last Updated : Oct 11, 2023, 02:54 PM IST
  • സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.
  • തമിഴ് നടൻ സൂരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
  • ലിറ്റിൽ മാസ്‌ട്രോ യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം.
Nivin Pauly: 'യേഴ് കടൽ യേഴ് മലൈ'യിൽ താടിയും മുടിയും വളർത്തി നിവിൻ പോളി; ബർത്ഡേ സ്‌പെഷ്യൽ പോസ്റ്റർ പുറത്ത്

മമ്മൂട്ടി നായകനായ പേരൻപ്, തരമണി, തങ്ക മീങ്കൽ, കാട്ടുതമിഴ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ റാം നിവിൻ പോളിയുമായി ഒന്നിക്കുന്ന യേഴ് കടൽ യേഴ് മലൈ എന്ന ചിത്രത്തിലെ നിവിൻ പോളിയുടെ ബർത്ഡേ സ്‌പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു. താടിയും മുടിയും ഒക്കെ വളർത്തി വടിയും പിടിച്ച് നടന്ന് വരുന്ന നിവിൻ പോളിയാണ് പോസ്റ്ററിലുള്ളത്. ഹാപ്പി ബർത്ഡേ നിവിൻ പോളി എന്ന് പോസ്റ്ററിലൂടെ അണിയറപ്രവർത്തകർ ആശംസകൾ അറിയിച്ചു.

മാനാട് എന്ന ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രത്തിന് ശേഷം സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളിയ്‌ക്കൊപ്പം തമിഴ് നടൻ സൂരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഞ്ജലിയാണ് നായിക. ലിറ്റിൽ മാസ്‌ട്രോ യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. വെട്ടത്തിന്റെയും ഒപ്പത്തിന്റെയും ഡിഒപി ഏകാംബ്രം ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.  

ALSO READ: വാലിബന് ശേഷം ഷിബു ബേബി ജോൺ നിർമിക്കുന്ന ചിത്രത്തിൽ പെപ്പെ നായകൻ; അണിയറയിൽ നവാഗതർ

പ്രൊഡക്ഷൻ ഡിസൈനർ - ഉമേഷ് ജെ കുമാർ, എഡിറ്റർ - മതി വിഎസ്, ആക്ഷൻ - സ്റ്റണ്ട് സിൽവ, കൊറിയോഗ്രാഫർ - സാൻഡി, ബോളിവുഡ് കോസ്റ്റ്യൂം ഡിസൈനർ - ചന്ദ്രകാന്ത് സോനവാനെ, ദേശീയ അവാർഡ് ജേതാവ് പട്ടണം റഷീദ് എന്നിവർ ഈ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്. പി ആർ ഒ - ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News