സാമന്തയുടെ ഏറ്റവും പുതിയ ചിത്രം യശോദ ഉടൻ ഒടിടിയിലേക്കെത്തും. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോ ആണ്. ചിത്രം ഡിസംബർ 9 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിക്കും. നവംബർ 11 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് യശോദ. തീയേറ്ററുകളിൽ നിന്ന് ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. സാമന്തയുടെ കിടിലം ആക്ഷൻ രംഗങ്ങളോട് കൂടിയെത്തിയ ഒരു ചിത്രം കൂടിയായിരുന്നു യശോദ.
unravel this oh-so-mysterious trap with yashoda #YashodaOnPrime, Dec 9#yashoda #yashodamovie @Samanthaprabhu2 pic.twitter.com/dDDzKsOF4W
— prime video IN (@PrimeVideoIN) December 6, 2022
ചിത്രത്തിൽ മലയാളി താരം ഉണ്ണി മുകുന്ദനും ഒരു കേന്ദ്ര കഥാപാത്രമായി എത്തിയിട്ടുണ്ട്. സാമന്തയുടെ കിടിലന്‍ ആക്ഷന്‍ സീക്വന്‍സുകളും കൂടെ ഉണ്ണി മുകുന്ദനും സാമന്തയും തമ്മിലുള്ള റൊമാന്റിക് സീനുകളും ഒക്കെയായി ആണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദാണ് ചിത്രം നിർമ്മിച്ചത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹരിയും ഹരീഷും ചേര്‍ന്നാണ്. ന്യൂജെന്‍ ആക്ഷന്‍ ത്രില്ലർ വിഭാഗത്തിൽ എത്തിയ ചിത്രം കൂടിയാണ് യശോദ.
ALSO READ: Yashoda OTT Update : സാമന്ത ചിത്രം യശോദയുടെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈമിന്?
ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് സാമന്ത എത്തിയത്. ഒരു വാടക അമ്മയുടെ കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളോട് കൂടിയ നിഗൂഢതയും വികാരങ്ങളും സമതുലിതമാക്കിയിരിക്കുന്ന ഒരു ചിത്രമാണ് ഇതെന്നാണ് ചിത്രത്തിനെ കുറിച്ച് റിലീസിന് മുന്നോടിയായി നിര്‍മ്മാതാവ് ശിവലേങ്ക കൃഷ്ണ പ്രസാദ് പറഞ്ഞിരുന്നത്.
സാമന്ത, ഉണ്ണി മുകുന്ദന്‍ എന്നിവരെ കൂടാതെ വരലക്ഷ്മി ശരത്കുമാര്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി എന്നിവരുടേതാണ് സംഭാഷണം. മണിശര്‍മ്മ സംഗീതസംവിധാനവും എം. സുകുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. വരികള്‍: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി.
ക്രിയേറ്റീവ് ഡയറക്ടര്‍: ഹേമാംബര്‍ ജാസ്തി. കല: അശോക്. സംഘട്ടനം: വെങ്കട്ട്, യാനിക് ബെന്‍, എഡിറ്റര്‍: മാര്‍ത്താണ്ഡം. കെ വെങ്കിടേഷ്. ലൈന്‍ പ്രൊഡ്യൂസര്‍: വിദ്യ ശിവലെങ്ക. സഹനിര്‍മ്മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രവികുമാര്‍ ജിപി, രാജ സെന്തില്‍. പി ആര്‍ ഒ : ആതിര ദില്‍ജിത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...