Yami Gautham: ചികിത്സിച്ചത് രഹസ്യമായി; താൻ ​ഗർഭിണിയെന്ന് നടി യാമി ​ഗൗതം

Yami Gautham Pregnancy: ആക്ഷൻ രംഗങ്ങൾ എല്ലാം എടുക്കേണ്ടിയിരുന്നു. വളരെ ശ്രദ്ധ നൽകേണ്ടിയിരുന്ന സമയത്താണ് ഇത്തരം കഠിനമായ രംഗങ്ങൾ ചെയ്യേണ്ടി വന്നത് . 

Written by - Zee Malayalam News Desk | Last Updated : Feb 9, 2024, 03:17 PM IST
  • ശാരീരികമായി മാത്രമല്ല മാനസികമായും ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു.
  • ആ സമയത്തെല്ലാം തനിക്ക് ഭർത്താവിന്റെയും കുടുംബത്തിന്റെയുമൊപ്പം ടീമിന്റെയും നല്ല പിന്തുണ ലഭിച്ചുവെന്നും താരം പറയുന്നു.
Yami Gautham: ചികിത്സിച്ചത് രഹസ്യമായി; താൻ ​ഗർഭിണിയെന്ന് നടി യാമി ​ഗൗതം

താൻ ഗർഭിണിയാണെന്ന കാര്യം തുറന്നു പറഞ്ഞു നടി യാമി ഗൗതം ആർട്ടിക്കിൾ 370 എന്ന സിനിമയുടെ ട്രെയിലെർ ലോഞ്ച് പരിപാടിക്കിടെയാണ്  യാമി ഈ കാര്യം വെളിപ്പെടുത്തിയത്. സംവിധായകൻ ആദിത്യ ധർ ആണ് താരത്തിന്റെ ഭർത്താവ്. ഇരുവരും ഒന്നിക്കുന്ന സിനിമ കൂടിയാണ് ആർട്ടിക്കിൾ 370. ഗർഭകാലത്തിന്റെ ആദ്യ മാസങ്ങളിൽ ആയിരുന്നു സിനിമയുടെ ഷൂട്ടിങ്. ആ സമയത്ത് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും യാമി പ്രേക്ഷകാരുമായി പങ്കുവെച്ചു. ആ സമയം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നാണ് താരം പറയുന്നത്. 

ആക്ഷൻ രംഗങ്ങൾ എല്ലാം എടുക്കേണ്ടിയിരുന്നു. വളരെ ശ്രദ്ധ നൽകേണ്ടിയിരുന്ന സമയത്താണ് ഇത്തരം കഠിനമായ രംഗങ്ങൾ ചെയ്യേണ്ടി വന്നത് . ശാരീരികമായി മാത്രമല്ല മാനസികമായും ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. ആ സമയത്തെല്ലാം തനിക്ക് ഭർത്താവിന്റെയും കുടുംബത്തിന്റെയുമൊപ്പം ടീമിന്റെയും നല്ല പിന്തുണ ലഭിച്ചുവെന്നും താരം പറയുന്നു. കൂടാതെ തനിക്ക് രഹസ്യമായി ചികിത്സ നൽകിയ ‌‍ഡോക്ടർക്കും യാമി നന്ദി പറഞ്ഞു. 

ALSO READ: മാസ് പൊലീസല്ല; എൻഗേജിങ് ത്രില്ലർ പോലീസ് സ്റ്റോറി ; അന്വേഷിപ്പിൻ കണ്ടെത്തും പ്രേക്ഷക പ്രതികരണം

തന്റെ കുഞ്ഞും സിനിമയുടെ ഒരു ഭാഗമായി മാറി എന്നത് സന്തോഷമുണ്ടാക്കുന്നു. തന്റെ അമ്മ ജോലി ചെയ്യുന്നത് കണ്ടാണ് ഞാൻ വളർന്നത്. നമ്മൾ ഇന്ത്യൻ വനിതകൾ പ്രശംസിക്കപ്പെടുന്നതിനേക്കാൾ ശക്താരാണെന്നും താരം പറഞ്ഞു.അതേസമയം അഭിമന്യുവിന്റെ കഥ പോലെയാണ് യാമിയുടെ ഗർഭം അറിഞ്ഞപ്പോൾ തോന്നിയതെന്ന് താരത്തിന്റെ ഭർത്താവിന്റെ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News