മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ തരംഗത്തിനൊപ്പം ചർച്ചയായ ചിത്രമാണ് 90കളിൽ റിലീസായ കമൽ ഹാസൻ ചിത്രം ഗുണ. കൊടൈക്കനാലിലെ ഗുണ കേവും കമൽ ഹാസൻ ചിത്രവും മഞ്ഞുമ്മൽ ബോയ്സിനൊപ്പം ചർച്ചയായപ്പോൾ ഗുണ സിനിമയുടെ അണയറയിലെ വിശേഷങ്ങളും പ്രധാന സംസാരവിഷയമായിരുന്നു. അത്തരത്തിൽ ഗുണ സിനിമയുടെ ഛായാഗ്രാഹകൻ വേണു ഐ എസ് സി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയതാണ് കമൽ ഹാസൻ ചിത്രം ആദ്യം സംവിധാനം ചെയ്യാൻ ഇരുന്നത് സിബി മലയിൽ ആയിരുന്നുയെന്ന്. എന്നാൽ പിന്നീട് സിബി മലയിൽ ഗുണയിൽ നിന്നും പിന്മാറുകയായിരുന്നുയെന്ന് വേണു അറിയിച്ചു. എന്തുകൊണ്ടാണ് ഗുണയിൽ നിന്നും പിന്മാറിയെന്ന് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ സിബി മലയിൽ.
രാജ് കമൽ ഫിലിംസ് ഇന്റർനാഷ്ണലിന്റെ ബാനറിൽ കമൽഹാസനും സിബി മലയിലും ചേർന്ന് 90കളിൽ തമിഴിൽ ഒരു പ്രോജെക്ട് ചെയ്യാൻ തീരുമാനിച്ചിരുന്നു. ശ്രീലങ്കയിലെ ഇന്ത്യയുടെ പീസ് കീപ്പിങ് ഫോഴ്സിനെ (ഐപികെഎഫ്) അടിസ്ഥാനപ്പെടുത്തി ഒരു സിനിമ ഒരുക്കാനായിരുന്നു പദ്ധതി. എന്നാൽ രാജീവ് ഗാന്ധി വധത്തിന്റെ അടിസ്ഥാനത്തിൽ ആ പ്രോജെക്ട് വേണ്ടെന്ന് വെക്കുകയായിരുന്നുയെന്ന് സിബി മലയിൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതിന് ശേഷമാണ് ഗുണ സിനിമയ്ക്കായി ഇരുവരും കൈകോർത്തത്. അതിനിടെ സിബി മലയിൽ മോഹൻലാൽ ചിത്രം ഭരതത്തിന്റെ അണിയറയിലായിരുന്നു. ഗുണയിലെ കഥാപാത്രത്തെ കുറിച്ചുള്ള ഐഡിയ കമൽഹാസനാണ് പങ്കുവെക്കുന്നത്. സാബ് ജോൺ ആണ് സിനിമയുടെ രചന നിർവഹിക്കുന്നത്. സാബ് തന്നോടും കമൽഹാസനോടും ക്യാമറമാൻ വേണുവിനോട് നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ഒരാളാണ്. അങ്ങനെയാണ് താൻ ഈ സിനിമയിലേക്കെത്തുന്നത്. തമിഴിൽ എടുക്കുന്ന സിനിമയുടെ സഹായത്തിനായി എഴുത്തുകാരൻ ബാലകുമാരന്റെ സഹായവും തേടിയിരുന്നു. എന്നാൽ സിനിമയെ കുറിച്ചുള്ള ചർച്ച നീണ്ടുപോയി. ഇതിനിടെ തനിക്ക് ഭരതം സിനിമയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നു സംവിധായകൻ പറഞ്ഞു.
സിനിമയുടെ ഫോട്ടോഷൂട്ടിനെ കുറിച്ച് കമൽഹാസൻ തന്നെ അറിയിച്ചിരുന്നു. അതേസമയം താൻ കാഞ്ചീപുരത്ത് ഭരതത്തിന്റെ ചിത്രീകരണത്തിന്റെ തിരക്കിലായിരുന്നു. എന്നാൽ പിന്നീട് താൻ കമലിന്റെ ഓഫീസിലെത്തി നടനെ കണ്ടെങ്കിലും അയാൾ അസ്വസ്ഥനായിരുന്നു. ആ ഒരു തെറ്റിധാരണയാണ് ഗുണയിൽ നിന്നും പിന്മാറാൻ ഇടായായതെന്ന് സിബി മലയിൽ തന്റെ അഭിമുഖത്തിൽ വ്യക്തമാക്കി. ലോഹിതദാസിന്റെ തിരക്കഥയിൽ മോഹൻലാലിന്റെ കേന്ദ്ര കഥാപാത്രമാക്കികൊണ്ട് സിബി മലയിൽ 1991 ഒരുക്കിയ ചിത്രമാണ് ഭരതം. ഈ ചിത്രത്തിലെ പ്രകടനത്തിന് മോഹൻലാലിന് ആ വർഷത്തെ മികച്ച ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുകയും ചെയ്തിരുന്നു.
പിന്നീട് സന്താന ഭാരതി എന്ന തന്റെ അസോസിയേറ്റിനെ വെച്ചാണ് കമൽഹാസൻ ഗുണ ചിത്രീകരിച്ചത്. സാബ് തന്നെയായിരുന്നു സിനിമയുടെ രചന നിർവഹിച്ചത്. വേണു ഗുണയിലൂടെ തമിഴിൽ ആദ്യമായി ക്യാമറ കൈകാര്യം ചെയ്തിരുന്നു. ഗുണ സിനിമയ്ക്ക് ശേഷമാണ് ചെകുത്താന്റെ പാചകപ്പുര എന്ന വിശേഷപ്പിച്ചിരുന്ന കൊടൈക്കനാലിലെ ഗുഹയെ ഗുണ കേവ് എന്ന് വിളിക്കപ്പെട്ടത്. ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സ് തിയറ്ററുകളിൽ എത്തിയതോടെ ഗുണ കേവ്സ് ഒന്നും കൂടി ചർച്ചയായിരിക്കുകയാണ്.
ചിത്രം ദക്ഷിണേന്ത്യയിൽ തരംഗമായി മാറിയതോടെ മഞ്ഞുമ്മൽ ബോയ്സ് 200 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. 200 കോടി ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി മഞ്ഞുമ്മൽ ബോയ്സ് മാറി. തമിഴ്നാട്ടിൽ നിന്നും മാത്രമായി മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയത് 50 കോടിയിൽ അധികം കളക്ഷനാണ്. കർണാടകയിൽ ചിത്രം പത്ത് കോടിയിൽ അധികം നേടിട്ടുണ്ട്. ജാൻഎമൻ എന്ന സിനിമയ്ക്ക് ശേഷം ചിദംബരം ഒരുക്കിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ഗുണ കേവിൽ സംഭവിച്ച് ഒരു അപകടത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.