കൊച്ചി : ഗായകൻ ജാസി ഗിഫ്റ്റിനെ വേദിയിൽ വെച്ച് മൈക്ക് പിടിച്ച് വാങ്ങി അപമാനിച്ച് കോളജ് പ്രിൻസിപ്പാൾ. കോളജ് ഡേ പരിപാടിയുടെ ഉദ്ഘാടകനായി എത്തി ജാസി ഗിഫ്റ്റിനെയാണ് എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രിൻസിപ്പാൾ അപമാനിച്ചത്. ഗായകൻ സ്റ്റേജിൽ നിന്നും പാടുന്നതിനിടെ വേദിയിലേക്ക് കയറി വന്ന പ്രിൻസിപ്പാൾ മൈക്ക് പിടിച്ചു വാങ്ങി തടയുകയായിരുന്നു. തുടർന്ന് ഗായകൻ പ്രതിഷേധിച്ചുകൊണ്ട് സ്റ്റേജിൽ നിന്നും ഇറങ്ങി പോയി. ഒരു കലാകാരനെയും ഇങ്ങനെ അപമാനിക്കരുതെന്ന് ജാസി ഗിഫ്റ്റ് പിന്നീട് മാധ്യമങ്ങളോടായി പ്രതികരിച്ചു.
ജാസി ഗിഫ്റ്റിനൊപ്പം കോറസ് പാടൻ എത്തിയ ഗായകരെ വിലക്കുകൊണ്ടാണ് പ്രിൻസിപ്പാളിന്റെ നടപടി. ഗായകൻ പാടികൊണ്ടിരുന്നപ്പോൾ സ്റ്റേജിലേക്ക് കയറിയ പ്രിൻസിപ്പാൾ ജാസി ഗിഫ്റ്റിന് മാത്രമെ പാടനുള്ള അനുമതിയുള്ളൂ. ബാക്കിയുള്ളവർക്ക് അനുമതിയില്ലെന്ന് നിലപാടെടുത്തൂ. തുടർന്ന് ഈ നടപടിയിൽ ഗായകൻ പ്രതിഷേധിച്ചുകൊണ്ട് വേദി വിട്ടു.
ALSO READ : OTT Releases : മമ്മൂട്ടിയുടെ ഭ്രമയുഗം മുതൽ തുണ്ട് വരെ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
ഒരു കാലാകരാനെയും ഇങ്ങനെ വേദനിപ്പിക്കരുത്, എല്ലാ പരിപാടിക്കും തന്റെയൊപ്പം കോറസ് പാടാൻ ആളുകൾ എത്താറുണ്ട്. എന്നാൽ ഇക്കാര്യം മനസ്സിലാക്കാതെയാണ് കോളജ് പ്രിൻസിപ്പാളിന്റെ നടപടി. ഇത് ഒരു കലാകാരനെ അപമാനിക്കുന്നതാണ് ജാസി ഗിഫ്റ്റ് മാധ്യമങ്ങളോടായി പ്രതികരിച്ചു.
എന്നാൽ താൻ ചെയ്തതിൽ തെറ്റില്ലയെന്ന് ന്യയികരിക്കുകയാണ് പ്രിൻസിപ്പാൾ. പുറത്ത് നിന്നും ആളുകളെത്തി കോളജിനുള്ള സംഗീതനിശ നടത്തുന്നതിന് നിയന്ത്രണമുണ്ടെന്നും അതുകൊണ്ട് താൻ അങ്ങനെ ഒരു നടപടി സ്വീകരിച്ചതെന്നും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രിൻസിപ്പാൾ പ്രതികരിക്കുന്നത്. അതേസമയം പ്രിൻസിപ്പാളിനെതിരെ വിദ്യാർഥികൾ പ്രതിഷേധിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.