Viral video: സുധാ ചന്ദ്രന്റെ പരാതിക്ക് പിന്നാലെ ക്ഷമാപണവുമായി CISF

Sudhaa Chandran Video: നടി സുധാ ചന്ദ്രൻ (Sudhaa Chandran) പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം അഭ്യർത്ഥിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോ  മീഡിയയിൽ വൈറലാകുകയാണ്.

Written by - Ajitha Kumari | Last Updated : Oct 23, 2021, 09:02 AM IST
  • സുധ ചന്ദ്രൻ വീഡിയോ പങ്കിട്ടു
  • പ്രധാനമന്ത്രി മോദിയോട് സഹായം അഭ്യർത്ഥിച്ചു
  • വിമാനത്താവളത്തിൽ ബുദ്ധിമുട്ട് ഉണ്ടാകുന്നു
  • CISF ക്ഷമാപണം നടത്തി
Viral video: സുധാ ചന്ദ്രന്റെ പരാതിക്ക് പിന്നാലെ ക്ഷമാപണവുമായി CISF

ന്യൂഡൽഹി: Sudhaa Chandran Video: ടിവിയിലും സിനിമയിലും ഇപ്പോഴും സജീവമാണ് പ്രശസ്ത നടി സുധാ ചന്ദ്രൻ (Sudhaa Chandran). നൃത്തത്തിനും അഭിനയത്തിനും അവർ പ്രശസ്തയാണ്.

എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി അവർ നേരിടുന്ന ഒരു പ്രശ്നവുമായി ഒരു വീഡിയോയിലൂടെ പ്രധാനമന്ത്രിയോട് (PM Modi) സഹായമഭ്യർത്ഥിച്ചുകൊണ്ട് നടി കഴിഞ്ഞ ദിവസം എത്തിയിരുന്നു.

Also Read:  'My Power Bank.., ഗ്ലാമറസ് ലുക്കിൽ അഭയ ഹിരണ്മയി, ചിത്രങ്ങൾ പങ്കുവെച്ച് ഗോപി സുന്ദർ 

ആ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  വിഡിയോയിലൂടെ സുധ (Sudha Chandran) തന്റെയും അവരെപ്പോലുള്ളവരുടെയും ഒരു വലിയ പ്രശ്നത്തിലേക്കാണ് ജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചത്. സുധാ ചന്ദ്രന് വർഷങ്ങളായി വിമാനത്താവളത്തിൽ ഓരോ തവണയും ഇതേ പ്രശ്നം നേരിടേണ്ടി വരുന്നുണ്ട്, അത് അവരെ വളരെയധികം ദു:ഖിതയാക്കുകയാണ്. 

 

 

അതെന്തെന്നാൽ എല്ലാവർക്കുമറിയാവുന്ന ഒരു കാര്യമാണ് വർഷങ്ങൾക്കുമുമ്പ് ഒരു അപകടത്തിൽ സുധ ചന്ദ്രന് ഒരു കാൽ നഷ്ടപ്പെട്ട കാര്യം.  അതിനുശേഷം അവർ കൃത്രിമ കാലിന്റെ സഹായത്തോടെയാണ് നടക്കുന്നത്. സുധ ചന്ദ്രൻ എയർപോർട്ടിൽ പോകുമ്പോഴെല്ലാം ചെക്ക്-ഇൻ സമയത്ത് പരിശോധനയുടെ ഭാഗമായി കൃത്രിമക്കാൽ ഊരിമാറ്റാൻ ആവശ്യപ്പെടാറുണ്ട്. ഇത് വളരെയധികം വേദനാജനകമാണെന്നാണ് താരം വീഡിയോയിലൂടെ ചൂണ്ടിക്കാണിക്കുന്നത്. 

Also Read: Oops... കാറ്റിൽ പറന്ന് ജാൻവിയുടെ ഡ്രസ്സ്, video വൈറലാകുന്നു 

വീഡിയോയിൽ (Viral Video) സുധ തന്നെപ്പോലുള്ള മുതിർന്ന പൗരന്മാർക്ക് ഇത്തരം പരിശോധനകൾ ഒഴിവാക്കുന്നതിനായി പ്രത്യേക കാർ‌ഡ് നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുകയാണ്.  കാരണം അങ്ങനൊരു കാർഡ് ഉണ്ടെങ്കിൽ തനിക്ക് എയർപോർട്ടിൽ ചെക്ക് ഇൻ ചെയ്യുമ്പോഴും ചെക്ക് ഔട്ട് ചെയ്യുമ്പോഴും പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നാണ് അതായത് തനിക്ക് കൃത്രിമ കാൽ ഊരികാണിക്കേണ്ടി വരില്ലയെന്ന്. 

സുധാ ചന്ദ്രന്റെ ഈ വീഡിയോ വൈറലായതിനെ (Video Viral) തുടർന്ന് ക്ഷമാപണവുമായി CISF രംഗത്തെത്തി. ട്വീറ്റിലൂടെയാണ് CISF മറുപടി നൽകിയത്. എന്തുകൊണ്ടാണ് ബന്ധപ്പെട്ട വനിതാ ഉദ്യോഗസ്ഥർ (CISF Officials) സുധാ ചന്ദ്രനോട് കൃത്രിമ കാൽ ഊരാൻ ആവശ്യപ്പെട്ടതെന്ന് അന്വേഷിക്കുമെന്നും, യാത്രക്കാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമെന്നും CISF ട്വീറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

 

 

Also Read: viral video: താളം കണ്ടെത്താൻ ഡ്രം നിർബന്ധമല്ലെന്ന് ശോഭന, വീഡിയോ വൈറലാകുന്നു

മാത്രമല്ല പ്രോട്ടോക്കോൾ അനുസരിച്ച് അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ സുരക്ഷാ പരിശോധനയ്ക്കായി പ്രോസ്റ്റെറ്റിക്സ് (Prosthetic Leg) നീക്കം ചെയ്യാൻ ആവശ്യപ്പെടുകയുള്ളുവെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News