Kaduva Movie: കടുവയിൽ പൃഥ്വിരാജിൻ്റെ മകളായി വൈറൽ പെൺകുട്ടി വൃദ്ധി വിശാൽ എത്തുന്നു

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ കടുവയിൽ വിവാഹവേദിയിൽ ഡാൻസിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ പെൺകുട്ടി വൃദ്ധി വിശാൽ പ്രിത്വിരാജിന്റെ മകളായി എത്തുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 19, 2021, 12:18 PM IST
  • പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ കടുവയിൽ വിവാഹവേദിയിൽ ഡാൻസിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ പെൺകുട്ടി വൃദ്ധി വിശാൽ പ്രിത്വിരാജിന്റെ മകളായി എത്തുന്നു.
  • വൃദ്ധിയുടെ മൂന്നാമത്തെ ചിത്രമാണ് കടുവ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ.
  • ചിത്രത്തിൽ പൃഥ്വിരാജ് കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായി ആണ് എത്തുന്നത്.
  • ചിത്രത്തിൽ പൃഥ്വിരാജിൻ്റെ മകളായി വൃദ്ധി എത്തുന്നുവെന്ന വിവരം വൃദ്ധിയുടെ പിതാവ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചത്.
Kaduva Movie: കടുവയിൽ പൃഥ്വിരാജിൻ്റെ മകളായി വൈറൽ പെൺകുട്ടി വൃദ്ധി വിശാൽ എത്തുന്നു

Kochi: പൃഥ്വിരാജിന്റെ (Prithviraj) ഏറ്റവും പുതിയ ചിത്രമായ കടുവയിൽ വിവാഹവേദിയിൽ ഡാൻസിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ പെൺകുട്ടി വൃദ്ധി വിശാൽ പ്രിത്വിരാജിന്റെ മകളായി എത്തുന്നു. വിവിധ പരസ്യ ചിത്രങ്ങളിലും സീരിയലുകളിലും വൃദ്ധി അഭിനയിച്ചിട്ടുണ്ട്. വൃദ്ധിയുടെ മൂന്നാമത്തെ ചിത്രമാണ് കടുവ. ഷാജി കൈലാസ് (Shaji Kailas)സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. ചിത്രത്തിൽ പൃഥ്വിരാജ് കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായി ആണ് എത്തുന്നത്.

ചിത്രത്തിൽ പൃഥ്വിരാജിൻ്റെ (Prithviraj) മകളായി വൃദ്ധി എത്തുന്നുവെന്ന വിവരം വൃദ്ധിയുടെ പിതാവ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചത്. ഇതോടൊപ്പം വൃദ്ധിയുടെ ഡാൻസ് വീഡിയോ പങ്ക് വെച്ച ആളുകൾക്കും മീഡിയകൾക്കും നന്ദി അറിയിക്കാനും വൃദ്ധിയുടെ അച്ഛൻ വിശാൽ കണ്ണൻ മറന്നില്ല. സീരിയൽ താരമായ അഖിൽ ആനന്ദിന്റെ വിവാഹത്തിന് വൃദ്ധി കളിച്ച ഡാൻസാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

ALSO READ: Amazon: സിനിമനിർമ്മാണ രംഗത്തേക്ക് ആമസോണ്‍, ആദ്യ ചിത്രമായ രാംസേതുവില്‍ നായകനായി അക്ഷയ് കുമാര്‍

ചിത്രത്തിന്റെ (Cinema) ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കും. ചിത്രത്തിന്റെ ചിത്രീകരണത്തിനായി ലൊക്കേഷൻ തിരഞ്ഞ് കൊണ്ടിരിക്കുകയായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഷാജി കൈലാസ് ലൊക്കേഷൻ നോക്കുന്ന ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് പൃഥ്വിരാജ് തന്നെ ഈ വിവരം അറിയിച്ചിരുന്നു. ചിത്രത്തിൽ ഒരു പ്ലാന്ററായ കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.  ചിത്രം മാസ് ആക്ഷൻ എന്റർടൈനർ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: Urappanu Keralam: നമ്മളെ നയിച്ചവർ ജയിക്കണം യൂടൂബിൽ തരംഗമായി എൽ.ഡി.എഫിൻറെ പ്രചരണ ഗാനം,പിന്നണി പ്രവർത്തകർക്ക് സിതാരയുടെ നന്ദി

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജിനു എബ്രഹാമാണ്. ഒരു  യഥാർഥ സംഭവകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് കടുവയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ (Poster) പുറത്തിറങ്ങിയപ്പോൾ തന്നെ ചിത്രത്തിലെ പൃഥ്വിരാജിന്റെ വേഷം വൻ ശ്രദ്ധ നേടിയിരുന്നു. ചിത്രം നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്സും സംയുക്തമായി ആണ്.

ALSO READ: പൃഥ്വിരാജും ജോജു ജോർജും ഒന്നിക്കുന്ന സ്റ്റാർ ഏപ്രിൽ 9ന് തീയേറ്ററുകളിലേത്തും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു

പൃഥ്വിരാജ് - ഷാജി കൈലാസ് എന്നിവർ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കടുവ. വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസിന്റെ  സംവിധാന രംഗത്തേക്കുള്ള മടങ്ങി വരവ് കൂടിയാണ് കടുവ എന്ന സിനിമ. കേരളത്തിലെ (Kerala) 1990 കളിലെ അന്തരീക്ഷത്തിലായിരിക്കും ചിത്രം ചിത്രീകരിക്കുകയെന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ ആരൊക്കെ അഭിനയിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News