Chennai: വിജയ് സേതുപതിയുടെ (Vijay Sethupathi) ഏറ്റവും പുതിയ ചിത്രമായ കടൈസി വ്യവസായി തീയറ്ററുകളിൽ റിലീസിനെത്തില്ല പകരം OTT പ്ലാറ്റഫോമായ Sony Liv ൽ റിലീസ് ചെയ്യാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചു. കടൈസി വ്യവസായിയുടെ റിലീസിനെ സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ വരും ആഴ്ചകളിൽ പുറത്ത്വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംവിധായകൻ മണികണ്ഠനും, വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രമാണ് കടൈസി വ്യവസായി, ഇതിന് മുമ്പ് ഇരുവരും വളരെ നിരൂപക ശ്രദ്ധ നേടിയ അണ്ഡവൻ കട്ടളയ് എന്ന ചിത്രത്തിന് വേണ്ടി ഒന്നിച്ചിരുന്നു. ഏറ്റവും ജനശ്രദ്ധ നേടിയ ചിത്രം കാക്ക മുട്ടൈയുടെ (Kakka Muttai) സംവിധായകനാണ് മണികണ്ഠൻ.
കോവിഡ് രോഗബാധയുടെ (Covid 19) സാഹചര്യത്തിൽ ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യാതെ ചിത്രം സോണി ലൈവിൽ റിലീസിനെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കൾ സോണി ലീവുമായി ചിത്രത്തിന്റെ റിലീസിനെ കുറിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
സംവിധായകൻ മണികണ്ഠൻ തമിഴിൽ ആകെ 3 ചിത്രങ്ങളാണ് സംവിധാനം ചെയ്തിട്ടുള്ളത്. കാക്ക മുട്ടയ്, കുറ്റ്രമേ ദണ്ഡനൈ, അണ്ഡവൻ കട്ടളൈ എന്നീ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. വളരെ വർഷങ്ങളായി അദ്ദേഹം നിർമ്മിക്കാൻ ഉദ്ദേശിച്ചരുന്ന ചിത്രമാണ് കടൈസി വ്യവസായി. 2019 ഡിസംബർ 12 ന് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തിരുന്നു.
ALSO READ: മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ പറയുന്ന മേജറിന്റെ റിലീസ് കോവിഡ് ലോക്ഡൗണിനെ തുടർന്ന് മാറ്റി വെച്ചു
ഒരു കർഷകനും അദ്ദേശത്തിന്റെ മകനും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം നിർമ്മിച്ചിരിക്കുന്നതും ഛായാഗ്രഹണം നടത്തിയിരിക്കുന്നതും മണികണ്ഠൻ തന്നെയാണ്. ഇളയരാജയാണ് ചിത്രത്തിന് വേണ്ടി വരികൾ എഴുതിയിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...